ധ്യാൻ ചേട്ടനെ ഞാൻ വെള്ളിയാഴ്ച്ച എന്നാണ് വിളിക്കുന്നത് അതിനൊരു കാരണമുണ്ട്, പ്രയാഗ മാർട്ടിൻ 

ധ്യാൻ ശ്രീനിവാസനും, പ്രയാഗ മാർട്ടിനും ഒന്നിച്ചഭിനയിച്ച പുതിയ ചിത്രമാണ് ‘ബുള്ളറ്റ് ഡയറീസ്’. ചിത്രം ഡിസംബർ 1  നെ തീയറ്ററുകളിൽ റിലീസ് ആകുകയാണ്, സാധാരണ ഒരുപാട് സിനിമകൾ ഒന്നിച്ചു ചെയുന്ന ഒരാൾ ആണ് ധ്യാൻ ശ്രീനിവാസൻ,…

ധ്യാൻ ശ്രീനിവാസനും, പ്രയാഗ മാർട്ടിനും ഒന്നിച്ചഭിനയിച്ച പുതിയ ചിത്രമാണ് ‘ബുള്ളറ്റ് ഡയറീസ്’. ചിത്രം ഡിസംബർ 1  നെ തീയറ്ററുകളിൽ റിലീസ് ആകുകയാണ്, സാധാരണ ഒരുപാട് സിനിമകൾ ഒന്നിച്ചു ചെയുന്ന ഒരാൾ ആണ് ധ്യാൻ ശ്രീനിവാസൻ, ഇപ്പോൾ നടനെ കുറിച്ച് പ്രയാഗ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇരുവരും ഒത്തൊരുമിച്ചുള്ള   സൗത്ത് പ്ലസിന്റെ  നൽകിയ അഭികമുഖത്തിലാണ് പ്രയാഗ ധ്യാനിനെ കുറിച് ഇങ്ങനെ പറയുന്നത്, ഞാൻ ധ്യാൻ ചേട്ടനെ വിളിക്കുന്നത് വെള്ളിയാഴ്ച് എന്നാണ്

അതിനൊരു കാരണമുണ്ട്, മലയാളിപ്രേക്ഷകർക്ക് എല്ലാ വെള്ളിയാഴ്ച്ചയും ധ്യാൻ ചേട്ടന്റെ ഒരു സിനിമ തീയറ്ററിൽ വന്നിരിക്കും, അപ്പോൾ അദ്ദേഹം ഒരു വെള്ളിയാഴ്ച്ച അല്ലെ, ചിലപ്പോൾ താൻ അത് ചുരുക്കി ധ്യാൻ ചേട്ടനെ വെള്ളി എന്നും വിളിക്കാറുണ്ട് പ്രയാഗ പറഞ്ഞു, ഇപ്പോൾ ഈ ബുള്ളറ്റ് ഡയറീസ് എന്ന പുതിയ ചിത്രം ഡിസംബർ 1  വെള്ളിയാഴ്ച്ചയാണ് തീയറ്ററുകളിൽ റിലീസ് ആകുന്നത് പ്രയാഗ ചിരിച്ചു കൊണ്ട് പറയുന്നു. അതുപോലെ 8 തീയതി വെള്ളിയാഴ്ച്ചയും ധ്യാൻ ചേട്ടന്റെ മറ്റൊരു സിനിമയും റിലീസ് ആകുന്നുണ്ട്

ബുള്ളറ്റ് ഡയറീസ് എന്ന ഈ ചിത്രം പ്രണയത്തിനും ആക്ഷനും ഒന്നിച്ചു പ്രധാന്യം നൽകുന്ന ചിത്രമാണ്, ചിത്രത്തിൽ രാജു ജോസഫ് എന്ന കഥാപാത്രമാണ് ധ്യാൻ ചെയ്യുന്നത്, ചിത്രത്തിൽ നായിക ആയി എത്തുന്നത് പ്രയാഗയാണ്.  ഇരുവരെയും കൂടാതെ ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, സുധി കരമന, ജോണി ആന്റണി, അൽത്താഫ് സലിം, ശ്രീകാന്ത്   മുരളി ,ശ്രീലക്ഷ്മി, നിഷ സാരംഗി,തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു