‘മലയാളത്തില്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചതിന് പികെ റോസിയെ കൊന്നു കുഴിച്ചു മൂടിയോ?’ വി എ ശ്രീകുമാര്‍

മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇന്ന് റോസിയുടെ നൂറ്റിയിരുപതാമത്തെ ജന്മവാര്‍ഷികത്തില്‍ നടിയെ ആദരിച്ച് കൊണ്ട് ഗൂഗിള്‍ രംഗത്തെത്തിയതോടെയാണ് സിനിമാപ്രേമികള്‍ റോസിയെ കുറിച്ച് ഓര്‍മ്മകളും കുറിപ്പുകളുമായെത്തിയത്. വിഗതകുമാരന്‍ എന്ന സിനിമയില്‍ അഭിനയിച്ച് ആദ്യ നായികയായി വന്ന റോസിയെ പിന്നെ അധികമാരും കണ്ടിട്ടില്ല. ഇപ്പോഴിതാ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും റോസിയെ കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ്.

പി.കെ റോസി എവിടെയാണ് എന്നറിയില്ല. മലയാളത്തില്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചതിന് പികെ റോസിയെ കൊന്നു കുഴിച്ചു മൂടിയോ… പഞ്ചസാരയിട്ട് കത്തിച്ചു കളഞ്ഞോ എന്നറിയില്ല. ഗൂഗിള്‍ റോസിയുടെ 120 വയസ് ഇന്ന് ആഘോഷിച്ചിരിക്കുന്നു.
പി.കെ റോസിക്ക് എന്താണ് സംഭവിച്ചത് എന്നന്വേഷിക്കാന്‍, കണ്ടെത്താനുള്ള കെല്‍പ്പ് നമ്മുടെ പൊലീസ് സംവിധാനത്തിന് ഇന്നുണ്ട്.
പി.കെ റോസിയുടെ ക്രൂരമായ തിരോധാനത്തിന്റെ കുറ്റാന്വേഷണ ഫയല്‍ പൊലീസ് വീണ്ടും തുറക്കണം. ജീവിച്ചിരിപ്പില്ല എന്നുറപ്പാണ്. പക്ഷെ കൊല്ലപ്പെട്ടോ എന്നറിയണമല്ലോ, സിനിമയില്‍ അഭിനയിച്ചതിനെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi