Film News

‘നിങ്ങൾ ഒരു ജീവൻ രക്ഷകനാണ്, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’; 104 ദിവസം നീണ്ട യാത്രയെ കുറിച്ച് വൈശാഖ്

ഭ്രമയു​ഗം തീയറ്ററുകളിൽ തകർത്ത് ഓടുന്നതിനിടെ ആരാധകരെ ആവേശത്തിലാക്കി മറ്റൊരു വിവരം കൂടെ പുറത്ത് വന്നിരുന്നു. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ടർബോ പായ്ക്ക് അപ്പ് ആയ കാര്യ മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോൾ ടർബോയുടെ ചിത്രീകരണത്തെ കുറിച്ച് വൈശാഖിന്റെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ടർബോ പാക്കപ്പ് ആയ വിവരം പങ്കുവച്ചാണ് വൈശാഖ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ‘ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ്, എണ്ണമറ്റ ഓർമ്മകൾ, എന്നും നിലനിൽക്കുന്ന ബന്ധങ്ങൾ. ഫ്രെയിമുകൾക്ക് പിന്നിൽ പ്രവർത്തിച്ച ടീമിന് വലിയൊരു നന്ദി. നിങ്ങൾ നൽകുന്ന പിന്തുണ എൻ്റെ അഭിനിവേശം വർദ്ധിപ്പിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ ഒരു ജീവൻ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും എൻ്റെ പ്രിയ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു’, എന്നാണ് വൈശാഖ് കുറിച്ചത്.

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടർബോ’ ‘കണ്ണൂർ സ്‌ക്വാഡ്’, ‘കാതൽ ദി കോർ’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ഈ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ടർബോ ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

Ajay Soni