വല്യേട്ടൻ ഇനി ടിവിയിൽ അല്ല തീയറ്ററിൽ കാണാം; റീ റിലീസ് പ്രഖ്യാപിച്ച് നിർമാതാവ്

റീ മാസ്റ്റർ ചെയ്ത റിലീസ് ചെയുന്ന പഴയ സിനിമകൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത് .  ഫോര്‍ കെ അറ്റമോസില്‍ ‘സ്ഫടികം’ എത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചത്. മൂന്ന് കോടിയോളം കളക്ഷന്‍ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയുടെ  ഒരു സിനിമ കൂടി ഫോര്‍ കെ അറ്റ്‌മോസില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ കരിയറില്‍ ബെസ്റ്റ് സിനിമകളില്‍ ഒന്നായ ‘വല്ല്യേട്ടന്‍’ ആണ് ആ സിനിമ. ചിത്രത്തിന്റെ നിര്‍മാതാവ് ബൈജു അമ്പലക്കരയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് സംസാരിച്ചത്. സ്ഫടികം കണ്ട് ഇഷ്ടപ്പെട്ടതു കൊണ്ടാണ് വല്ല്യേട്ടന്‍ ഇറക്കാന്‍ തീരുമാനിച്ചത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ” ഇപ്പോഴത്തെ ന്യൂജനറേന്‍ ഈ സിനിമ തിയറ്ററില്‍ കണ്ടിട്ടില്ല. ടിവിയിലെ കണ്ടിട്ടുള്ളൂ. ഫോര്‍കെ അറ്റ്‌മോസില്‍ സ്ഫടികം  വളരെ മനോഹരമായിരുന്നു. അതുപോലെ വല്ല്യേട്ടന്‍  ഫോര്‍ കെയില്‍ ചെയ്യാനുള്ള തീരുമാനത്തിലാണ്.” ”അതിന്റെ പണികള്‍ ഉടനെ തുടങ്ങണം എന്നും ബൈജു അമ്പലക്കര പറഞ്ഞു.  വല്ല്യേട്ടന്റെ പല രംഗങ്ങളും യുട്യൂബ് പോലുള്ളവയില്‍ മോഷണം പോയിട്ടുണ്ടെന്നും താൻ  അറിയാതെ കള്ള ഒപ്പിട്ട് റൈറ്റ് കൊടുക്കുകയൊക്കെ ഉണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . നിലവില്‍ സിനിമയ്ക്ക് മൊത്തത്തില്‍ സ്റ്റേ വാങ്ങിച്ച് ഇട്ടേക്കുവാണ്. വല്ല്യേട്ടന്‍ സിനിമ ലോകത്ത് ആരും ഇനി തൊടാതിരിക്കാന്‍ വേണ്ടി കോടതിയില്‍ നിന്നും സ്റ്റേയും വാങ്ങിച്ചുവെന്നും വ്യക്തമാക്കി. ഫോര്‍ കെ അറ്റ്‌മോസില്‍ ഞാനും ഷാജി കൈലാസും കൂടി എറണാകുളം സവിത തിയേറ്ററില്‍ വല്യേട്ടന്റെ  ”ഒരു റീല്‍ കണ്ടിരുന്നുവെന്നും  വളരെ  മനോഹരമായിരുന്നു അതെന്നും സിനിമയിൽ  മമ്മൂടിയുടെ സൗന്ദര്യം വളരെ നന്നായി കാണാമെന്നും ബൈജു അമ്പലക്കര പറഞ്ഞു . അതെ സമയം വല്ല്യേട്ടന്റെ  രണ്ടാം ഭാഗം ഇറക്കാൻ ഭയങ്കര ആഗ്രഹമായിരുന്നെന്ന് ബൈജു അമ്പലക്കര വെളിപ്പെടുത്തി .

പക്ഷെ  വല്ല്യേട്ടൻ സിനിമ കഴിഞ്ഞപ്പോഴേക്കും രഞ്ജിത്തും ഷാജി കൈലാസും തമ്മിൽ മാനസികമായി തെറ്റിയെന്നും ബൈജു അമ്പലക്കര പറഞ്ഞു.രഞ്ജിത്ത് ഇനി സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനമെടുത്തു. അതാരൊക്കെയോ തമ്മിലടിപ്പിച്ച് ഇല്ലാത്ത കെട്ടുകഥകൾ ഉണ്ടാക്കി രഞ്ജിത്തിനെ അതിൽ നിന്നും മാറ്റിയതാണ്. വല്ല്യേട്ടൻ രണ്ടാം ഭാഗം ഇറക്കാൻ വേണ്ടി താൻ ഒരുപാട് ശ്രമിച്ചിരുന്നെന്നും എന്നാൽ അവസാനം അത് കഴിയില്ലെന്ന് മനസിലായെന്നും ബൈജു അമ്പലക്കര പറയുന്നുണ്ട് .  ദേവാസുരം സിനിമയുടെ സെക്കൻഡ് പാർട്ട് ആയ രാവണപ്രഭു  ഷാജി കൈലാസിനെ കൊണ്ട് ഡയറക്റ്റ് ചെയ്യിപ്പിച്ചിട്ട് രഞ്ജിത്തിനെ കൊണ്ട് സ്ക്രിപ്റ്റ് എഴുതിക്കണം എന്നായിരുന്നു  ധാരണ. അപ്പോഴേക്കും ഷാജിയും രഞ്ജിയും തമ്മിൽ തെറ്റിയത് കൊണ്ട് ‘താൻ തന്നെ ഡയറക്ട് ചെയ്യാം’ എന്ന് രഞ്ജിത്ത് മോഹൻലാലിനോട് പറഞ്ഞു എന്നും നിർമാതാവ് പറയുന്നു . വല്യേട്ടന്റെ രണ്ടാം ഭാഗത്തിനായി മമ്മൂട്ടി ഉൾപ്പെടെയുള്ളല്ലാവർക്കും വലിയ താല്പര്യമായിരുന്നുവെന്നും  ബൈജു അമ്പലക്കര പറഞ്ഞു . 24 വർഷം കഴിഞ്ഞതിന് ശേഷവും ഇപ്പോഴും ചാനലിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ ഈ വല്യേട്ടൻ മാത്രമേയുള്ളൂ .

ഇങ്ങനെ ഇത്ര ഹിറ്റായ സിനിമ ഷാജി കൈലാസും രഞ്ജിത്തും ഒരുമിച്ചാൽ മാത്രമേ  സെക്കൻഡ് പാർട്ട് നല്ല രീതിയിൽ വരികയുള്ളു. ഈ അടുത്ത സമയത്  എഴുതാമെന്ന് രഞ്ജിത്  സമ്മതിച്ചുവെന്നും  ആയപ്പോഴേക്കും  ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആയി .   ചെയർമാൻ ആയപ്പോൾ പിന്നെ  സമയം കിട്ടാതെ ആയി രഞ്ജിത്ത് തന്നെ തന്നോട് മാറ്റാരെ എങ്കിലും വെച്ച കഥ എഴുതാൻ പറഞ്ഞു.  നടൻ വിജയ്‌കുമാർ എഴുതാൻ പറ്റിയ ഒരാളുണ്ടെന്ന് പറഞ്ഞ് അയാളെക്കൊണ്ട് എഴുതിപ്പിച്ചു. അത് രഞ്ജിത്തിന് കാണിച്ചപ്പോൾ  ഒരു കാരണവശാലും നടക്കില്ല എന്ന് പറഞ്ഞു. വല്ല്യേട്ടൻ എന്ന വലിയൊരു സിനിമയുടെ സെക്കൻഡ് പാർട്ട് എടുക്കുമ്പോൾ അതിന്റെ മുകളിൽ നിൽക്കണം എന്നും രഞ്ജിത്ത്നി  പറഞ്ഞു . പിന്നെ എം.ടിയുടെ അസിസ്റ്റൻറ് ആയിരുന്ന ഒരാളെ വിജയകുമാർ കൊണ്ടുവന്നു. ആയാലും  കുറെ ഭാഗം എഴുതി. ‘ആ കഥ കൊള്ളാം, വല്യേട്ടനുമായിട്ട് യാതൊരു ബന്ധവും വരുന്നില്ല, അത് മമ്മൂട്ടിയുടെ വേറെ ഒരു സിനിമയാക്കാമെന്നും രഞ്ജിത്  പറഞ്ഞു.  പിന്നീട്ആ മറ്റൊരാളെ കൊണ്ട് എഴുതിപ്പിച്ച  കഥയും ഇഷ്ടപ്പെടാതെ  ഇത് ശരിയാവില്ല എന്ന് രഞ്ജി പറഞ്ഞപ്പോൾ  ഇത് നടക്കില്ല എന്ന് തനിക്ക് മനസ്സിലായെന്നു ബൈജു  അമ്പലക്കര പറഞ്ഞു.