പൊതുടോയിലറ്റുകൾ ഉപയോഗിക്കാൻ എനിക്ക് ഭയം ആണ്, കാരണവുമായി വനിതാ വിജയകുമാർ

നിരന്തരം വിവാദങ്ങളിൽ ചെന്നുപെടാറുള്ള ഒരു നടി തന്നെയാണ് വനിതാ വിജയകുമാർ, നടി ഇപ്പോൾ തനിക്കു ഉണ്ടായ ഒരു അസുഖത്തെ കുറിച്ച് തുറന്നു പറയുകയാണ്. തനിക്കു ക്ലോസ്ട്രോഫോബിയ എന്ന അസുഖം കാരണം തനിക്കു പൊതു ടോയിലറ്റുകൾ…

നിരന്തരം വിവാദങ്ങളിൽ ചെന്നുപെടാറുള്ള ഒരു നടി തന്നെയാണ് വനിതാ വിജയകുമാർ, നടി ഇപ്പോൾ തനിക്കു ഉണ്ടായ ഒരു അസുഖത്തെ കുറിച്ച് തുറന്നു പറയുകയാണ്. തനിക്കു ക്ലോസ്ട്രോഫോബിയ എന്ന അസുഖം കാരണം തനിക്കു പൊതു ടോയിലറ്റുകൾ ഉപയോഗിക്കാൻ കഴിയില്ല എന്ന്, ഈ കാര്യം തന്നെ അറിയാവുന്നവർക്ക് മുഴുവൻ അറിയാമെന്നാണ് നടി പറയുന്നത്. ലിഫ്റ്റിൽ അധിക നേരം നില്ക്കാൻ കഴിയില്ല, അതുപോലെ ഇടുങ്ങിയ സ്ഥലങ്ങളിൽ താമസിക്കാൻ കഴിയില്ല വനിതാ വിജയകുമാർ പറയുന്നു.

എനിക്ക് കക്കൂസിൽ പോലും അങ്ങെനയാണ്, ചില പൊതു ടോയിലറ്റുകൾ ഉപയോഗിക്കില്ല, അവിടെ പോകാൻ എനിക്ക് ഭയം ആണ്, എന്റെ ഈ അസുഖം കാരണം രണ്ടും മൂന്നും ദിവസങ്ങളിൽ ഞാൻ ബാത്‌റൂമിൽ പോകാതെ കഴിയാറുണ്ട്, അതുകൊണ്ടു പബ്ബിളിക്ക് ടോയിലറ്റുകൾ താൻ ഉപയോഗിക്കില്ല, ഭയ൦ കൊണ്ട് തന്നെ. കാരവാനിലെ ടോയിലറ്റിൽ ഞാൻ പോകാറില്ല, പിന്നെ എന്തിനാണ് നിങ്ങൾക്ക് കാരവാൻ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിൽ കയറി വസ്ത്രം മാറുന്നതുപോലും തനിക്കു പ്രശ്നം ആണ് നടി പറയുന്നു.

അതിൽ കയറി ഡ്രസ്സ് ചേഞ്ച് ചെയ്യ്തു പെട്ടന്ന് ഞാൻ മാറും. ഈ രോഗമുള്ളവർക്കു പലമാതിരി ബുദ്ധിമുട്ടുകൾ ആണ് അനുഭവപ്പെടുന്നത്. എന്റെ ജീവിതവും ഏതാണ്ട് ഈ അനുഭവം തന്നെയാണ് നേരിടുന്നത്. എന്റെ മൂത്തമകൾ ആണ് എനിക്കെല്ലാം അവൾ ശരിക്കും എനിക്ക് ഒരു വഴികാട്ടിയാണ് വനിതാ വിജയകുമാർ പറയുന്നു.