വരലക്ഷ്മി ശരത് കുമാറിന് വിവാഹം!!!

നടി വരലക്ഷ്മി ശരത് കുമാര്‍ വിവാഹ ജീവിതത്തിലേക്ക്. നിക്കോളായ് സച്ച്ദേവിനെയാണ് താരം വിവാഹം കഴിക്കുന്നത്. മുംബൈയില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശരത്കുമാറിന്റെ മകളാണ് നടിയായ വരലക്ഷ്മി. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാര്‍ ആണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഏറെ നാളായി വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും സുഹൃത്തുക്കളാണ്. 14 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാവുന്നത്.

വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാല്ലറിസ്റ്റാണ് നിക്കോളായ്. നിരവധി പേരാണ് വരലക്ഷ്മിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയുടെ മകളാണ് വരലക്ഷ്മി. വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകളുമുണ്ട്.