Film News

ബാഹുബലി 3യില്‍ അഭിനയിക്കാന്‍ വീണയെ ക്ഷണിച്ച് രാജമൗലി

സീരിയലിലും സിനിമയിലുമൊക്കെ സജീവമായ നടി വീണ നായര്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ പറഞ്ഞ് കരഞ്ഞ വീണ ഒരു ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു. പുറത്ത് വലിയൊരു വിഭാഗം പിന്തുണ വീണയ്ക്കും ഉണ്ടായിരുന്നു. ഇടയ്ക്ക് മത്സരത്തില്‍ നിന്നും എലിമിനേഷനിലൂടെ നടി പുറത്ത് പോവുകയായിരുന്നു.

Veena Nair bigboss 2

മത്സരത്തില്‍ നിന്നും വന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ നടി കൊറോണ കാരണം തിരിച്ച് വരാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു. ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുക്കുകയും യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

വീണയുടെ യൂട്യൂബ് ചാനലായ വീ വൈബ്‌സിന് പുതിയ കവര്‍ സോംഗ് ഒരുക്കിയിരുന്നു. ഈ വീഡിയോ ലോഞ്ച് പ്രഖ്യാപിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിനാണ് രസകരമായ മറുപടി വീണ നല്‍കിയിരിക്കുന്നത്.

veena bigboss

താന്‍, കച്ചമുറുക്കി വീണ്ടും കളരി തറയിലേക്ക് എന്ന കവര്‍ സോംഗിന്റെ പോസ്റ്ററാണ് വീണ പങ്കുവച്ചത്. ‘അപ്പോ വീണയെ, ബാഹുബലി 3യില്‍ നായികയായി അഭിനയിക്കാന്‍ രാജമൗലി വിളിച്ചു എന്ന് കേട്ടത് നേരാണല്ലേ’ എന്നാണ് അരുണ്‍ കുമാര്‍ എന്ന ആരാധകന്‍ കമന്റ് ചെയ്തത്. പിന്നാലെ വീണയുടെ മറുപടിയും എത്തി.

ശ്ശോ’അറിഞ്ഞോ അത്. ശേ രഹസ്യമായി വെച്ചതായിരുന്നു’ എന്നാണ് വീണയുടെ മറുപടി. ഈ കമന്റുകള്‍ക്ക് താഴെ രസകരമായ കമന്റുകളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്. കളരി അഭ്യസിക്കുന്ന വീണയുടെ കവര്‍ സോംഗും ആരാധകര്‍ ഏറ്റെടുത്തു കഴിയ്ഞ്ഞു.

Trending

To Top
Don`t copy text!