ഒരുനൂറ്‌ കഥകൾ പറയുന്ന കണ്ണ് ; മലയാളികളുടെ പ്രിയപ്പെട്ട മാലാഖ ബാർബിയായപ്പോൾ

കെട്ടിയോളാണെന്റെ മാലാഖ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം മാലാഖയായി മാറിയ താരമാണ് വീണ നന്ദകുമാർ. ശാലീനത തുളുമ്പുന്ന സൗന്ദര്യവും അഭിനയവുമെല്ലാം മലയാളികളെ വീണയിലേക്ക് കൂടുതലായി അടുപ്പിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഏവരും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. ബാർബിയയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാധാരണ പിങ്ക് നിറത്തിലുള്ള ബാർബികളെയാണ് നമ്മൾ കണ്ടിട്ടുള്ളതെങ്കിൽ വീണ ഇവിടെ വെള്ള നിറത്തിലുള്ള വസ്ത്രത്തിലാണ് ബാർബിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒട്ടനവധി കമന്റുകളും താരത്തിന്റെ ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. ” ഒരുനൂറ്‌ കഥകൾ പറയുന്ന കണ്ണുകൾ” എന്നാണ് ഒരാൾ കമന്റായി ഇട്ടിരിക്കുന്നത്. ദിലീപിനൊപ്പമുള്ള വോയിസ് ഓഫ് സത്യനാഥൻ ആണ് വീണയുടേതായി ഇനി തീയറ്ററുകളിൽ എത്താനുള്ള ചലച്ചിത്രം.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.