ഒരു തവണ മാത്രമാണ് എനിക്ക് അച്ഛനെ കാണുവാൻ കഴിഞ്ഞിട്ടുള്ളത്; വീരപ്പനെ പറ്റി മകൾ

ഒരുകാലത്ത് വനം അടക്കി വാണിരുന്ന വാനരജാവ്  ആയിരുന്നു വീരപ്പൻ, എല്ലാവരുടെയും  പേടി സ്വപ്‌നം  ആയിരുന്നു വീരപ്പൻ.  വീരപ്പൻ മരണപ്പെട്ടിട്ട് വർഷങ്ങൾ ആയി, എന്നാലും ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന ഒരു വ്യക്തി കൂടി  വീരപ്പൻ. ചിലരുടെ  ഒക്കെ…

veerappan-daughter

ഒരുകാലത്ത് വനം അടക്കി വാണിരുന്ന വാനരജാവ്  ആയിരുന്നു വീരപ്പൻ, എല്ലാവരുടെയും  പേടി സ്വപ്‌നം  ആയിരുന്നു വീരപ്പൻ.  വീരപ്പൻ മരണപ്പെട്ടിട്ട് വർഷങ്ങൾ ആയി, എന്നാലും ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന ഒരു വ്യക്തി കൂടി  വീരപ്പൻ. ചിലരുടെ  ഒക്കെ ആരാധനാ പുരുഷനായി വീരപ്പൻ ഇന്നും വാഴുന്നു. തന്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ഇപ്പോൾ പങ്കുവെക്കുകയാണ് വീരപ്പന്റെ മകൾ വിദ്യ, വിദ്യ ഇപ്പോൾ തമിഴ്നാട് ബിജെപി യുവജന സംഘടന വൈസ് പ്രസിഡന്റ് ആണ്.

ഒരു അഭിമുഖത്തിൽ ആണ് വിദ്യ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്, അച്ഛനെ കുറിച്ചുള്ള അധികം ഓർമ്മകൾ ഒന്നും തനിക്ക് ഇല്ല എന്ന് വിദ്യ പറയുന്നു, അച്ഛൻ പിന്തുടർന്ന രാഷ്ട്രീയം എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. അദ്ദേഹം വാണിയൻ സമുദായങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് വിദ്യ പറയുന്നു.

വിദ്യക്ക് ആറു വയസ്സുള്ളപ്പോൾ കർണാടക വാനപ്രദേശത്തിന്റെ അടുത്ത് വീരപ്പൻ വരികയും വിദ്യയെ കാണുകയും ചെയ്തു എന്ന് പറയുന്നു, അന്ന് ആണ് അവസാനമായി വിദ്യ അച്ഛനെ കണ്ടത്, അന്ന് വിദ്യക്ക് അഞ്ചോ ആറോ വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് വിദ്യയെ അടുത്ത് ഇരുത്തി  നന്നായി പഠിക്കണം എന്നും നല്ലത് മാത്രമേ ചെയ്യാവു എന്നും വീരപ്പൻ പറഞ്ഞു. അന്ന് തന്നോട് പഠിച്ച് ഒരു ഡോക്ടർ ആകണമെന്നും വീരപ്പൻ പറഞ്ഞതായി വിദ്യ പറയുന്നു. അന്ന് വിദ്യയോടൊപ്പം കുറച്ച് നേരം ചിലവഴിച്ചതിനു ശേഷം തിരികെ പോയതായും വിദ്യ പറയുന്നു. പിന്നീട് അച്ഛനെ കണ്ടിട്ടില്ല എന്നും വിദ്യ വ്യക്തമാക്കുന്നു.