രാവും , പകലും  ഈ മുഖമല്ലേ  കാണേണ്ടത്, ഭാര്യ ദീപ്തിയെ കുറിച്ച് വിധു പ്രതാപ് 

മലയാളികളുടെ പ്രിയങ്കരനായ ഗായകൻ ആണ് വിധു പ്രതാപ്, ഇപ്പോൾ ഗായകൻ ലോക്ഡൗണിന്റെ സമയത്ത് തങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ്, വിധുവും ഭാര്യ  ദീപ്തിയും. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് ഇരുവരുടെയും പ്രതികരണം. യൂട്യൂബ് ചാനൽ സംഭവിക്കാൻ ഒറ്റക്കാരണം എന്നത് അന്ന് പണിയൊന്നുമില്ലായിരുന്നുവെന്നതാണ് എന്നാണ് വിധു പ്രതാപ് പറയുന്നത്.അന്ന് ലോക്ക്ഡൗണിന്റെ സമയത്ത് വരുന്ന വാർത്തകളെല്ലാം നെ​ഗറ്റീവ് ആയിരുന്നു. ആരും ഓർക്കാൻ ഇഷ്‌ടപ്പെടുന്നതല്ലല്ലോ അന്നത്തെ അവസ്ഥ

ഭാര്യയും ഭർത്താവും ആയാലും, അച്ഛനും, മക്കളും ആയാലും ഒരുപാട് നാൾ അവരെ മാത്രം കണ്ട് കൊണ്ടിരുന്നാൽ ചെറിയ അടിയുണ്ടാകാനുള്ള സാധ്യതഒരുപാടുണ്ട് , തങ്ങൾ  അടി കൂടാതിരിക്കണമെങ്കിൽ ഇങ്ങനൊരു ചാനൽ  തുടങ്ങുന്നതായിരിക്കും നല്ലതെന്ന് ദീപ്തി പറയുന്നു , എന്തൊക്കെ പറഞ്ഞാലും ഒരേമുഖമല്ലേ കാലത്തും ,വൈകീട്ടുമെല്ലാം കാണുന്നതെന്നും വിധു പ്രതാപ് തമാശയോടെ കൂട്ടിച്ചേർത്തു.

അടിച്ച് പിരിയാൻ വരെ തോന്നിയിട്ടുണ്ടു , ദീപ്തി പറയുന്നു. രണ്ട് വ്യക്തികൾ ഒരു കാര്യം ചെയ്യുമ്പോൾ എല്ലാം ഒരുപോലെ പോകുമെന്ന് വിചാരിക്കരുത്. തങ്ങൾ സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങുന്ന സമയത്ത് ഭയങ്കര അടിയായിരുന്നു  വിധുവും പറയുന്നു,