നയൻതാരയുമായി പ്രണയത്തിൽ ആണെന്ന് വീട്ടിൽ പറഞ്ഞപ്പോഴുള്ള സംഭവത്തെ കുറിച്ച് വിഘ്‌നേശ്

നിരവധി ആരാധകർ ഉള്ള ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. വളരെ നാളത്തെ കഠിനാധ്വാനത്തിന് ഒടുവിലാണ് നയൻതാര തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ നായകന്മാർ ഇല്ലാതെ അഭിനയിച്ച്…

നിരവധി ആരാധകർ ഉള്ള ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. വളരെ നാളത്തെ കഠിനാധ്വാനത്തിന് ഒടുവിലാണ് നയൻതാര തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ നായകന്മാർ ഇല്ലാതെ അഭിനയിച്ച് വിജയിപ്പിക്കാൻ നയൻതാരയ്ക്ക് പ്രത്യേക കഴിവാണ്. അത് കൊണ്ട് തന്നെ നയൻതാരയുടെ ഡേറ്റിന് വേണ്ടി നിർമ്മാതാക്കളും ക്യൂവിൽ ആണ്. അടുത്തിടെ ആണ് ഏറെ നാളത്തെ പ്രണയത്തിനു ശേഷം സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള നയൻതാരയുടെ വിവാഹം നടന്നത്. അതിനു കുറച്ച് നാളുകൾക്ക് ഇപ്പുറം ഇരുവർക്കും ഇരട്ട കുട്ടികളും പിറന്നിരുന്നു. ഉയിരും ഉലകവും എന്നുമാണ് മക്കളെ ഇവർ വിളിക്കുന്നത്.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണു വിഘ്‌നേഷും നയൻതാരയും തമ്മിൽ പ്രണയത്തിൽ ആകുന്നത് . എന്നാൽ ഇപ്പോൾ താൻ നയൻതാരയുമായി പ്രണയത്തിൽ അന്നെന്നെ കാര്യം ആദ്യമായി വീട്ടിൽ പറഞ്ഞപ്പോഴും വീട്ടുകാരുടെ റിയാക്ഷൻ എങ്ങനെ ആയിരുന്നു എന്ന് തുറന്ന് പറയുകയാണ് വിഘ്‌നേശ്. വിഘ്‌നേഷിന്റെ വാക്കുകൾ ഇങ്ങനെ, നയൻസുമായി പ്രണയത്തിൽ ആണെന്ന് വീട്ടിൽ അറിയുന്നതിന് മുൻപ് ഒന്നും പറയാതെ തന്നെ ഞാൻ ഒരിക്കൽ നയൻതാരയുമായി വീട്ടിലേക്ക് വന്നു. ഒന്നും സംഭവിക്കാത്ത പോലെ എല്ലാവര്ക്കും ഒപ്പമിരുന്നു നയൻസും ഉച്ചഭക്ഷണം ഒക്കെ കഴിച്ചു തിരിച്ച് പോയി.

NAYANTHARA (3)

അപ്പോൾ തന്നെ വീട്ടിൽ എല്ലാവരും ആവേശത്തിൽ ആയിരുന്നു. കാരണം ‘അമ്മ നയൻതാരയുടെ വലിയ ഒരു ഫാൻആണ് . നയൻസിന്റെ ബോൾഡ്നെസ്സ് അമ്മയ്‌ക്ക് വലിയ ഇഷ്ട്ടമാണ്. നയൻസ് വീട്ടിൽ വന്നു ആഹാരം കഴിച്ചപ്പോൾ തന്നെ അവരൊക്കെ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു എന്നും പിന്നീടാണ് താനും നയൻസും തമ്മിൽ പ്രണയത്തിൽ ആണെന്ന കാര്യം പറയുന്നത്. അത് അറിഞ്ഞപ്പോൾ അവര്ക് ഒക്കെ വലിയ സന്തോഷം ആയിരുന്നു എന്നുമാണ് വിഘ്‌നേശ് പറയുന്നത്.