Film News

‘നോ കേൾക്കുന്നതിലും നല്ലത് ഇത്’, സായ് പല്ലവിയെ നായികയായി വേണ്ടെന്ന് വിജയ് ദേവരകൊണ്ട, കാരണം

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് സായ് പല്ലവി. മികച്ച സിനിമകളിലെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സായ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. ഇപ്പോൾ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ സായ് പല്ലവിയെ വേണ്ടെന്ന് വച്ചെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. മൃണാൽ താക്കൂറാണ് നായിക.

എന്നാൽ, ഈ സിനിമയിലേക്ക് ആദ്യം പരി​ഗണിച്ച് സായ് പല്ലവിയെ ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. നാട്ടിൻപുറത്തെ പെൺകുട്ടി ഇമേജുള്ള സായ് പല്ലവിക്ക് ഇണങ്ങുന്ന വേഷം കൂടിയായിരുന്നു ഫാമിലി സ്റ്റാറിലേത്. എന്നാൽ നായകനായ വിജയ് ദേവരകൊണ്ടയുടെ എതിർപ്പ് കാരണമാണ് സായ് പല്ലവിയെ ഒഴിവാക്കിയതെന്നാണ് വിവരം.

റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ താത്പര്യമില്ലാത്ത നടിയാണ് സായ് പല്ലവി. സായ് പല്ലവി നോ പറയുന്നതിലും നല്ലത് നമ്മൾ നടിയെ വേണ്ടെന്നു വയ്ക്കുന്നതാണെന്ന് വിജയ് അണിയറ പ്രവർത്തകരോട് പറഞ്ഞെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് നായകനായി എത്തിയ മറ്റൊരു സിനിമ സായ് പല്ലവിയും നേരത്തെ ഒഴിവാക്കിയിരുന്നു. ഡിയർ കോറേഡ് എന്ന വിജയ് ദേവരകൊണ്ട ചിത്രമാണ് സായ് വേണ്ടെന്ന് വച്ചത്.

Ajay Soni