ലിയോ ഇത്ര വലിയ വിജയം നേടിയിട്ടും വിജയിക്ക് ഇതെന്ത് പറ്റിയെന്ന് ആരാധകർ

വിജയിയുടെ  ഏറ്റവും പുതിയ ചിത്രമായ ലിയോ സൂപ്പർഹിറ്റിൽ നിന്നും മെഗാ ഹിറ്റിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചിത്രം പുറത്തിറങ്ങി ഒരാഴ്ച്ച പൂർത്തിയായപ്പോഴേക്കും കോടികൾ ആണ് ചിത്രം ബോക്സ് ഓഫീസിൽ വാരിയത്. ഏകദേശം 461 കോടി രൂപയാണ് ഈ വിജയ് ചിത്രം ഇത് വരെ നേടിയിരിക്കുന്നത്. ലിയോയുടെ വിജയം വിജയ് ആരാധകർ കൊട്ടിഘോഷിച്ച് കൊണ്ടിരിക്കുകയാണ്. കാരണം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന വിജയ് ചിത്രം എന്ന റെക്കോർഡ് ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലിയോ സ്വന്തമാക്കിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ ചിത്രം ചെറിയ ഓളം ഒന്നുമല്ല വിജയ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.

എന്നാൽ ഇതിൽ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു കാര്യം വിജയ് ഈ ആഘോഷങ്ങളിൽ നിന്നെല്ലാം വിട്ട് നിൽക്കുകയാണ് എന്നതാണ്. കാരണം സാധാരണ ഒരു വിജയ് ചിത്രം ഇറങ്ങി കഴിഞ്ഞാൽ അത് ആഘോഷിക്കുന്നതിൽ നടൻ മുന്നിൽ തന്നെ ഉണ്ടാകാറുണ്ട്. അത് മാത്രമല്ല, ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. കൂടാതെ ധാരാളം അഭിമുഖങ്ങളും താരം നല്കാറുണ്ടായിരുന്നു. എന്നാൽ ലിയോ ഇറങ്ങിയതിന് ശേഷം ഒരു വിജയാഘോഷത്തിലും വിജയ് ഇത് വരെ പങ്കെടുത്തിട്ടില്ല എന്നതാണ് ആരാധകരെ നിരാശർ ആക്കുന്നത്. പതിവ് രീതികൾക്ക് വിപരീതമായിട്ടാണ് ഈ തവണ വിജയിയുടെ പ്രവർത്തികൾ.

എന്നാൽ  എന്താണ് ഇതിന്റെ കാരണമെന്ന് വ്യക്തമല്ല. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജുമായി എന്തെങ്കിലും പിണക്കം വിജയിക്ക് ഉള്ളത് കൊണ്ടാണോ ചിത്രത്തിന്റെ വിജയാഘോഷ പരിപാടികളിൽ ഒന്നും താരം പങ്കെടുക്കാത്തത് എന്നാണു ആരാധകർ ചോതിക്കുന്നത്. എന്നാൽ കുറച്ച് നാളുകൾ കൊണ്ട് വിജയിയും ഭാര്യയും തമ്മിൽ വിവാഹമോചിതർ ആകുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളിൽ എന്തെങ്കിലും സത്യമുള്ളത് കൊണ്ടാണോ മനസ്സിന്റെ വിഷമം കാരണം വിജയ് ആഘോഷങ്ങളിൽ നിന്നെല്ലാം വിട്ട് നിൽക്കുന്നത് എന്ന സംശയവും ആരാധകർക്ക് ഉണ്ട്. എന്തായാലും ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിട്ട ഈ വേളയിൽ ഒരു ആഘോഷപരിപാടികളിലും വിജയ് ഇത് വരെ പങ്കെടുത്തിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ  തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിൽ ആണോ വിജയ് എന്നും അറിയില്ല.