ബോക്സോഫീസിലും  തരംഗം തീർത്തു വിജയ്  റീ റിലീസ് ചിത്രം ‘ഗില്ലി’ 

ഇപ്പോൾ തമിഴ് നാട് തീയറ്ററുകളിൽ ഗംഭീര മുന്നേറ്റം നടത്തിയിരിക്കുകയാണ് വിജയ് ചിത്രം ഗില്ലി, ചിത്രത്തിന്റെ റീ റിലീസിന് പോലും വമ്പൻ നേട്ടമാണ് ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നത്, റീ റിലീസിന്റെ ആദ്യ ദിനം തന്നെ 11 കോടിയോളം ആണ് ചിത്രം നേടിയിരിക്കുന്നത്. ഇനിയുമുള്ള ദിവസങ്ങളിലും നല്ല കളക്ഷൻ തന്നെ നേടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗില്ലി റിലീസ് ചെയ്യ്തിട്ടു 20  വര്ഷം ആയിരിക്കുന്ന വേളയിലാണ് ഈ ചിത്രത്തിന്റെ റീ റിലീസ് ചെയ്യ്തിരിക്കുന്നത്

ചിത്രം തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും റീ റിലീസ് ചെയ്യ്തിരുന്നു. കൂടാതെ ഫ്രാൻസ്, അയർലൻഡ്, യു  കെ എന്നിവിടങ്ങളിലും ചിത്രം റീ റിലീസ് ചെയ്യ്തിരുന്നു. ലോകസഭാ തെരെഞ്ഞെടുപ്പ് പ്രമാണിച്ചു വലിയ റിലീസ് ഇല്ലാഞ്ഞതും ചിത്രത്തിന് വളരെയധികം മുന്നേറ്റം നേടിക്കൊടുത്തു, വിജയ് നായിക ആയ ഈ ചിത്രത്തിൽ തൃഷ ആണ് നായികാ ആയി എത്തിയിരിക്കുന്നത്

വിജയ് ഈ ചിത്രത്തിൽ ഒരു കബഡി താരമായാണ് എത്തിയിരിക്കുന്നത്, ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലൻ കഥപാത്രമായി അഭിനയിച്ചിരിക്കുന്നത്, 2004 ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്യ്തിരുന്നത്, അന്ന് ഈ ചിത്രം 50 കോടി ക്ളബ്ബിൽ മുന്നേറ്റം നടത്തിയിരുന്നു.