‘ആവേശം’ സിനിമ ഇപ്പോൾ തന്നെ കാണൂ! സുഷിൻ ശ്യാം ഒരു ജീനിയസ് തന്നെ; സിനിമയെ പ്രശംസിച്ചുകൊണ്ടു സാമന്ത 

രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യ്ത പുതിയ ഫഹദ് ഫാസിൽ ചിത്രമാണ് ആവേശം, റിലീസ് ആയ ഈ ചിത്രം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണം നേടിയാണ് മുന്നേറുന്നത്, ഈ ഒരു അവസരത്തിൽ…

രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യ്ത പുതിയ ഫഹദ് ഫാസിൽ ചിത്രമാണ് ആവേശം, റിലീസ് ആയ ഈ ചിത്രം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണം നേടിയാണ് മുന്നേറുന്നത്, ഈ ഒരു അവസരത്തിൽ തെന്നിന്ത്യൻ നടി സാമന്ത ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്, സിനിമ കണ്ടതിനു ശേഷം നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് ചിത്രത്തെ അഭിനന്ദിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഇല്ലു മിനാറ്റി  എന്ന ഗാനം ചേർത്ത് സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ മെൻഷൻ ചെയ്യ്തതുകൊണ്ടാണ് സാമന്ത ഇങ്ങനൊരു അഭിനന്ദന സ്റ്റോറി പങ്കു വെച്ചിരിക്കുന്നത്, സുഷിൻ ശ്യാം ഒരു ജീനിയസ് എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്. കൂടാതെ ആവേശം സിനിമ നിങ്ങൾ കാണൂ എന്നും താരം പറയുന്നുണ്ട്

വിഷു ചിത്രമായി റീലിസ് ചെയ്യ്ത ആവേശം ബോക്സ്ഓഫീസിൽ ഇതുവരെയും 90 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. ഇനിയും 100 കോടി ചിത്രം നേടാൻ അധിക സമയം വേണ്ട. ഫഹദ് ഫാസിലിന്റെ ഒരു വെത്യസ്ത വേഷമാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്, രംഗൻ  എന്ന കഥാപാത്രത്തെയാണ് ഫഹദ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്