ഒന്ന് കൂടെ പാടാനുള്ള അവസരമേ ചോദിച്ചുള്ളൂ… കൈ വന്നത് സ്വപ്ന അവസരം; വിജയ്‍ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

വേദിയിൽ ഒന്ന് പാടാൻ മാത്രമാണ് അവസരം ചോദിച്ചത്, പക്ഷേ വിദ്യാർത്ഥിക്ക് ഗായകൻ വിജയ് യേശുദാസ് ഒരുക്കിയ നൽകിയത് സ്വപ്ന അവസരം. സിനിമയിൽ പാടാനുള്ള അവരമാണ് എഞ്ചിനിയറിം​ഗ് വിദ്യാർത്ഥിയായ വൈഷ്ണവ് ജി രാജിനെ തേടി എത്തിയിരിക്കുന്നത്.…

വേദിയിൽ ഒന്ന് പാടാൻ മാത്രമാണ് അവസരം ചോദിച്ചത്, പക്ഷേ വിദ്യാർത്ഥിക്ക് ഗായകൻ വിജയ് യേശുദാസ് ഒരുക്കിയ നൽകിയത് സ്വപ്ന അവസരം. സിനിമയിൽ പാടാനുള്ള അവരമാണ് എഞ്ചിനിയറിം​ഗ് വിദ്യാർത്ഥിയായ വൈഷ്ണവ് ജി രാജിനെ തേടി എത്തിയിരിക്കുന്നത്. ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാമ്പാടി ആർഐടി കോളജിൽ എത്തിയതായിരുന്നു വിജയ് യേശുദാസ്. വേദിയിൽ ഒരുമിച്ചു പാടാൻ അവസരം ചോദിച്ച നാലാം വർഷ ബിടെക് വിദ്യാർഥി വൈഷ്ണവിനെ വിജയ് അടുത്തേക്ക് വിളിക്കുകയും ചെയ്തു. തുടർന്ന് പാടാൻ അവസരം നൽകുകയും ചെയ്തു. പാട്ട് ഇഷ്ടപ്പെട്ട വിജയ്, വൈഷ്ണവിനെ അഭിനന്ദിച്ചു. പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ വൈഷ്ണവിന് തങ്ങളുടെ അടുത്ത ചിത്രത്തിൽ പാടാൻ അവസരം നൽകാമെന്ന് പറയുകയുമായിരുന്നു. എസ് ആർ സൂരജ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. അടുത്ത സിനിമയിൽ വൈഷ്ണവ് പാടുന്നതിനെ കുറിച്ചും ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന സിനിമയെ കുറിച്ചും സൂരജ് സംസാരിച്ചു.

Vijay Yesudas Images
Vijay Yesudas Images

” ക്ലാസ് ബൈ എ സോൾജിയർ എന്ന സിനിമയിൽ ആറ് പാട്ടുകളാണ് ഉള്ളത്. വിജയ് യേശുദാസ്, ശ്വേതാ മോഹൻ, സയനോര, ശ്രേയ ജയ്ദീപ്, ആവണി ഹരീഷ്, അജിത് കൃഷ്ണൻ എന്നിവരാണ് പാടിയിട്ടുള്ളത്. ഒരു കൊച്ചു കുട്ടിയുടെ കഥ പറയുന്ന സിനിമയിൽ വിജയ് യേശുദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. കോളജ് വേദിയിൽ വിജയ് പാടുമ്പോൾ വൈഷ്ണവ് എന്ന വിദ്യാർഥി കൂടെ പാടാൻ ആഗ്രഹം പ്രകടിപ്പിച്ചു. വിജയ് അത് സമ്മതിക്കുകയും ചെയ്തു. വൈഷ്ണവ് അതിമനോഹരമായി പാടി.

വിജയ്ക്ക് വൈഷ്ണവിന്റെ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞങ്ങളുടെ ടീമിന്റെ അടുത്ത ചിത്രത്തിൽ വൈഷ്ണവിനെകൊണ്ട് പാടിക്കാം എന്ന തീരുമാനിച്ചത്. സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമാതാക്കൾ. അടുത്ത ചിത്രത്തിൽ മൂന്ന് പാട്ടുകൾ ഉണ്ട്. അതിൽ ഒരു പാട്ട് വൈഷ്ണവ് ആയിരിക്കും പാടുന്നത്. വൈഷ്ണവ് കോഴിക്കോട് സ്വദേശിയാണ്. ചെറുപ്പം മുതൽ പാട്ട് പഠിക്കുന്നുമുണ്ട്. വിജയ് യേശുദാസിനെ നായകനാക്കി അനിൽ രാജിന്റെ തിരക്കഥയിൽ സ്കൂൾ വിദ്യാർഥിയായ ചിന്മയി നായർ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ക്ലാസ് ബൈ എ സോൾജിയർ’. അവതാരകയും നടിയുമായ മീനാക്ഷിയുടെ സുഹൃത്താണ് ചിന്മയി. മീനാക്ഷിയും സിനിമയിൽ അഭിനയിക്കുന്നുണ്ട്.