‘കഴുത്തില്‍ കത്തി വെച്ച് പേടിപ്പിച്ച് ഇണചേരല്‍ അനുവാദം വാങ്ങുന്നതില്‍ പ്രധാനികളാണ് ഇരുവരും’ കുറിപ്പ്

ഭയപ്പെടുത്തി ഇണചേരുന്ന ചില ജീവികളെ പരിചയപ്പെടുത്തുകയാണ് വിജയകുമാര്‍ ബ്ലാത്തൂര്‍. ഇണചേരല്‍ കണ്‍സെന്റിന്റെ കാര്യത്തില്‍ ഏറ്റവും മോശം രീതി പ്രകടിപ്പിക്കുന്നവരാണ് ചിലതരം ആണ്‍ഡൈവിങ്ങ് ബീറ്റിലുകളും എഴുത്തച്ഛന്‍ പ്രാണികളും. കഴുത്തില്‍ കത്തി വെച്ച്, കൊന്നുകളയും എന്ന് പേടിപ്പിച്ച്…

Vijayakumar-Blathur-fb-post

ഭയപ്പെടുത്തി ഇണചേരുന്ന ചില ജീവികളെ പരിചയപ്പെടുത്തുകയാണ് വിജയകുമാര്‍ ബ്ലാത്തൂര്‍. ഇണചേരല്‍ കണ്‍സെന്റിന്റെ കാര്യത്തില്‍ ഏറ്റവും മോശം രീതി പ്രകടിപ്പിക്കുന്നവരാണ് ചിലതരം ആണ്‍ഡൈവിങ്ങ് ബീറ്റിലുകളും എഴുത്തച്ഛന്‍ പ്രാണികളും. കഴുത്തില്‍ കത്തി വെച്ച്, കൊന്നുകളയും എന്ന് പേടിപ്പിച്ച് ഇണചേരല്‍ അനുവാദം വാങ്ങുന്നതില്‍ പ്രധാനികളാണ് ഇരുവരുമെന്നും വിജയകുമാര്‍ കുറിക്കുന്നു.

ഇണചേരൽ കൺസെന്റിന്റെ കാര്യത്തിൽ ഏറ്റവും മോശം രീതി പ്രകടിപ്പിക്കുന്നവരാണ് ചിലതരം ആൺ ഡൈവിങ്ങ് ബീറ്റിലുകളും എഴുത്തച്ഛൻ പ്രാണികളും..
കഴുത്തിൽ കത്തി വെച്ച്, കൊന്നുകളയും എന്ന് പേടിപ്പിച്ച് ഇണചേരൽ അനുവാദം വാങ്ങുന്നതിൽ പ്രധാനികളാണ് ഇരുവരും. നൂലൻ ശരീരവുമായി വെള്ളത്തിനു മുകളിലൂടെ തെന്നിത്തെറിച്ച് നടക്കുന്നവരാണ് വെള്ളത്തിലാശന്മാർ . Gerridae കുടുംബത്തിൽപെട്ടവരാണിവർ. water striders, water skeeters, water scooters, water bugs, pond skaters, water skippers, Jesus bugs, water skimmers എന്നൊക്കെ പേരിൽ ഇവർ അറിയപ്പെടുന്നുണ്ട്. ജലോപരിതലത്തിൽ കാൽ കൊണ്ട് പ്രത്യേകതരത്തിൽ തട്ടി ചെറു ജലതരംഗങ്ങൾ സൃഷ്ടിച്ചാണ് ആൺ എഴുത്തച്ഛൻ പ്രാണികൾ ഇണകളെ ആകർഷിക്കുക. Gerris gracilicornis എന്ന ഇനം എഴുത്തച്ഛൻ പ്രാണികളിൽ പെൺ പ്രാണികളുടെ ലൈംഗീക അവയവം സ്വതേ ഒരു ഷീൽഡ് കൊണ്ട് മൂടിയ തരത്തിലാണ് ഉണ്ടാകുക.പെണ്ണിന് ഇഷ്ടവും സമ്മതവും ഇല്ലാതെ ആണിന് ഇണചേരാൻ പറ്റില്ല. പെൺ പ്രാണി ഇഷ്ടത്തോടെ ഷീൽഡ് മാറ്റി അവയവം പുറത്തേക്ക് നീട്ടിയാലേ ആൺ പ്രാണിക്ക് തന്റെ ലിംഗം ഉള്ളിലേക്ക് കടത്താൻ കഴിയുകയുള്ളു. തന്റെ സംഗീത തരംഗ പ്രണയ ചേഷ്ടകൊണ്ടൊന്നും ആകർഷിക്കപ്പെടാത്ത പെൺപ്രാണിയെ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ആൺ പ്രാണി ശ്രമിക്കും. വെള്ളത്തിൽ തെന്നിത്തെറിച്ച് നടക്കുന്ന പെൺ പ്രാണിയുടെ മുകളിൽ കയറി ഇണചേരാൻ ഒരുങ്ങുന്ന ആൺ പ്രാണി ആ ഷീൾഡ് മാറ്റിപ്പിക്കാൻ ചെയ്യുന്ന ഭയപ്പെടുത്തൽ തന്ത്രം ഭീകരം ആണ്. കാലുകൾ കൊണ്ട് വെള്ളത്തിൽ ശക്തമായി തട്ടി അലകളുണ്ടാക്കി ഇരപിടിയന്മാരെ വിളിച്ച്കൂട്ടാൻ ശ്രമിക്കും. അലകളുണ്ടാക്കുന്നത് വെള്ളത്തിനടിയിലെ വലിയ മത്സ്യങ്ങളുടേയും മറ്റ് ഇരപിടിയന്മാരുടെയും ശ്രദ്ധ ആകർഷിക്കാനാണ്. അങ്ങിനെ ഇരപിടിയന്മാർ വന്നാൽ അടിയിൽ ഉള്ള പെൺപ്രാണിയെ ആണ് ആദ്യം തിന്നുക എന്ന് അവനറിയാം. ജീവ ഭയം കൊണ്ട് പെൺ പ്രാണി ഇഷ്ടം ഇല്ലെങ്കിലും തന്റെ പ്രജനന അവയവം മൂടിയ അടപ്പ് മാറ്റാൻ നിർബന്ധിതമാകും. വേഗം ഇണചേർന്ന് സൊല്ല ഒഴിവായാൽ ജീവൻ ബാക്കി കിട്ടുമല്ലോ എന്ന ആശ്വാസത്തിനായുള്ള കൺസെന്റ്.

ഇതുപോലെ Dytiscidae കുടുംബക്കാരായ മുങ്ങാങ്കുഴി വണ്ടുകളിലെ ആണുങ്ങളും പേടിപ്പിച്ച് കൺസെന്റ് വാങ്ങുന്നവരാണ്. അവരുടെ മുങ്കാലുകളിൽ സക്ഷൻ കപ്പ് പോലൊരു സംവിധാനം ഉണ്ട്. വെള്ളത്തിനടിയിൽ അടുത്തുകൂടി പോകുന്ന പെൺവണ്ടുകളെ ഈ സക്ഷൻ കപ്പ്കൊണ്ട് പിടികൂടി ഇറുക്കിപ്പിടിച്ച് അതിനു മുകളിൽ കയറി അതി ശക്തിയിൽ കുലുക്കുക്കൊണ്ടിരിക്കും.കൂടാതെ മുകളിലേക്ക് പൊങ്ങി എറിത്ര ചിറകുകൾക്കുള്ളിൽ ഓക്സിജൻ ശേഖരിച്ച് വെക്കാൻ അവസരം കൊടുക്കാതെ വെള്ളത്തിൽ അമർത്തിപ്പിടിക്കും- ശ്വാസം മുട്ടിക്കും. അധിക സമയം ഇവർക്ക് വെള്ളത്തിനടിയിൽ ഓക്സിജനില്ലാതെ കഴിയാൻ പറ്റില്ല. ക്ഷീണിച്ച പെൺ പ്രാണി ഇണചേരാൻ സമ്മതിക്കും.
ഇവർ ഇണചേരലിനു ശേഷവും പെൺ വണ്ടിനെ സ്വന്തം കസ്റ്റഡിയിൽ തന്നെ വെക്കും. മറ്റ് ആൺ വണ്ടുകളുമായി ഇണചേരുന്നത് തടയാനും. സ്വന്തം കുഞ്ഞുങ്ങളെത്തന്നെ ജനിപ്പിക്കുന്നുള്ളു എന്ന് ഉറപ്പ് വരുത്താനും ഉള്ള തന്ത്രം. ഇണചേർന്നുകഴിഞ്ഞും ആറു മണിക്കൂറോളം പെൺ വണ്ടിനെ വിടാതെ ഗാർഡ് ചെയ്ത് ആൺ വണ്ട് കഴിയും. വെള്ളത്തിനടിയിൽ പെണ്ണീനെ ശക്തി ഉപയോഗിച്ച് മുക്കിപ്പിടിക്കുകയാണ് അപ്പോഴും ചെയ്യുക. ശ്വാസം കിട്ടാൻ ഇടക്ക് മുകളിലേക്ക് കൊണ്ടുവരും, വീണ്ടും വെള്ളത്തിനടിയിൽ മുക്കിപ്പിടിക്കും. പാതിജീവനായ പെൺ വണ്ടിന് അനുസരിക്കുകയല്ലാതെ വേറെ മാർഗ്ഗം ഇല്ല. ഇതിലും കടുപ്പക്കാരാണ് എഴുത്തച്ഛൻ പ്രാണികൾ. ബീജകൈമാറ്റം കഴിഞ്ഞാലും പെൺ പ്രാണിയുടെ ദേഹത്ത് നിന്ന് ആൺ പ്രാണീ ഇറങ്ങില്ല. മിനിട്ടുകളോ മണിക്കൂറുകളോ അല്ല ദിവസങ്ങളും ആഴ്ചകളും കുതിരപ്പുറത്തെന്നപോലെ കഴിയും. വേറെ പ്രാണികളുമായി ഇണചേരുന്നില്ല എന്ന് ഉറപ്പാക്കി , സ്വന്തം ബീജാണു കയറിയ അണ്ഡം തന്നെ മുട്ടയായിടും വരെ കാവൽ നിൽപ്പ് തുടരും.

എന്തായാലും സാന്ദ്രാക്കോട്ടസ് വിജയകുമാറി എന്ന മുങ്ങാംകുഴി വണ്ട് ഇത്രയും വൃത്തികെട്ട സ്വഭാവക്കാരനാവില്ല എന്ന് കരുതുന്നു !