‘ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി, എന്നിട്ട്…’; ലോകേഷ് പോലും ഞെട്ടി പോയി, വല്ലാത്തൊരു ചോദ്യവുമായി നടി ​ഗായത്രി

സംവിധായകൻ ലോകേഷ് കനകരാജും നടി ശ്രുതി ഹാസനും ഒന്നിക്കുന്ന ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോയുടെ ടീസർ പുറത്ത് വിട്ടിരുന്നു. പ്രണയം നിറയ്ക്കുന്ന രം​ഗങ്ങൾ ഉള്ള ടീസർ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സംവിധായകനിൽ നിന്നും നായകനിലേക്കുള്ള ലോകേഷിന്റെ മാറ്റം തന്നെയാണ് മ്യൂസിക് വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

അതേസമയം, ടീസർ പുറത്തു വന്നതിന് പിന്നാലെ നടി ​ഗായത്രയുടെ ഒരു കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകേഷ് ഒരുക്കിയ വിക്രം എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ​ഗായത്രി ശങ്കർ. ‘നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി, എന്താണിത് ലോകേഷ്’ എന്നാണ് ഗായത്രി ശങ്കർ രസകരമായി ചോദിച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അമർ എന്ന കഥാപാത്രത്തിന്റെ കാമുകിയായാണ് ഗായത്രി ശങ്കർ എത്തിയത്. എന്നാൽ, ഗായത്രിയുടെ കഥാപാത്രം ചിത്രത്തിൽ കൊല്ലപ്പെടുന്നുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് ​ഗായത്രി കമന്റ് പങ്കുവച്ചിരിക്കുന്നത്. ‘ഇനിമേൽ’ മ്യൂസിക്ക് വീഡിയോ മാർച്ച് 25നാണ് റിലീസ് ചെയ്യുക. ദ്വാരകേഷ് പ്രഭാകർ സംവിധാനം ചെയ്ത ഇനിമേൽ എന്ന മ്യൂസിക് വീഡിയോയുടെ ഗാന രചന കമൽഹാസനാണ്.