Categories: Uncategorized

ഈ കഥ അറിഞ്ഞാൽ ആരും വിക്രമിനെ നമിച്ചു പോകും !!!

നിശ്ചയദാർഢ്യത്തിന്റെയും ആത്മസമർപ്പണത്തിന്റെ മാതൃകയായി സിനിമ ലോകം വാഴ്ത്തപ്പെടുന്ന നടനാണ് ചിയാൻ വിക്രം.കഥാപാത്രത്തിന് വേണ്ടി ഏത് തരം റിസ്‌ക്കുമെടുക്കാൻ താരം തയ്യാറാണ്. എന്നാൽ സിനിമാ താരം ആകുന്നതിന് മുൻപായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം.മദ്രാസ് ഐ ഐ ടിയിൽ വെച്ചു നടന്ന ഒരു നാടക മത്സരത്തിന് ശേഷം തിരിച്ചുപോരവേ ചിയാൻ വിക്രം ഒരു വാഹനാപകടത്തിൽ പെട്ടു. മൂന്ന് വർഷത്തോളം ആശുപത്രി കിടക്കയിൽ കിടന്ന വിക്രമിന് 23 സർജറികൾ വേണ്ടി വന്നു.

ആശുപത്രിയിൽ വെച്ചാണ് ഷൈലജ എന്ന കണ്ണൂർ കാരിയെ പരിചയപ്പെടുന്നത്. അവളോട് ഞാൻ എഴുന്നേറ്റു നടക്കും, ഒരു സിനിമ നടനായി മാറും എന്നൊക്കെ വിക്രം പറഞ്ഞു കൊണ്ടേ ഇരുന്നു. പിന്നീട് ഈ ഷൈലജ വിക്രമിന്റെ ജീവിത സഖി ആയത് മറ്റൊരു കഥ.ഡബ്ബിങ് ആർട്ടിസ്റ്റായി തമിഴിൽ തുടങ്ങിയ വിക്രം നിരവധി ചെറിയ റോളുകളിൽ വിവിധ സിനിമകളിൽ അഭിനയിച്ചു. ഒടുവിൽ 1999ൽ സേതുവിൽ നായകനായി വിക്രം വരുന്നതോടെ ആണ് എല്ലാം മാറിമറിയുന്നത്.പിന്നിട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി വിക്രം. ഒരു തവണ ദേശീയ അവാർഡ് വരെ ഈ അനുഗ്രഹീത കലാകാരനെ തേടിയെത്തി.ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കുള്ള യാത്രയിലാണ് വിക്രം ഇപ്പോൾ.

 

Devika Rahul