‘ഡബിൾ മോഹനൻ’ ഉടനെത്തുമോ?;’വിലായത്ത് ബുദ്ധ’യുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ വിലായത്ത് ബുദ്ധ’എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി എന്നറിയിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ  ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി ആർ ഇന്ദുഗോപൻറെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘു നോവൽ ആണ് അതേപേരിൽ തന്നെയാണ് സിനിമയാക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജി ആർ ഇന്ദുഗോപൻ, രാജേഷ് പിന്നാടൻ എന്നിവർ ചേർന്നാണ്.

ഉർവ്വശി തിയേറ്റേഴ്‌സിറെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ് വിലായത്ത് ബുദ്ധ.പ്രിയംവദാ കൃഷ്ണനാണ് സിനിമയിലെ നായിക. കൂടാതെ അനുമോഹൻ, കോട്ടയം രമേഷ്, രാജശ്രീ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉർവ്വശി തിയറ്റേഴ്‌സിൻറെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് നിർമ്മാണം. അരവിന്ദ് കശ്യപാണ് ചിത്രത്തിന്റ ക്യാമറ. എഡിറ്റിംഗ് മഹേഷ് നാരായണൻ. സംഗീതം ജേക്‌സ് ബിജോയ്

 

Aiswarya Aishu