വിനായകനും, സുരാജു൦ ഒന്നിക്കുന്ന പുതിയ ചിത്രം  ‘തെക്ക് വടക്ക്’ ! ചിത്രത്തിന്റെ പൂജ കഴിഞ്ഞു 

ജയിലർ  എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം വിനായകൻ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് ‘തെക്ക് വടക്ക്’,  വിനായകനൊപ്പം നടൻ സുരാജ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തെ അഭിനയിക്കുന്നു, ഇപ്പോൾ ഈ ചിത്രത്തിന്റെ പൂജ…

ജയിലർ  എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം വിനായകൻ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് ‘തെക്ക് വടക്ക്’,  വിനായകനൊപ്പം നടൻ സുരാജ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തെ അഭിനയിക്കുന്നു, ഇപ്പോൾ ഈ ചിത്രത്തിന്റെ പൂജ പാലക്കാട് പുത്തൂർ തിരുപുരക്കൽ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവരമാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പങ്കുവെച്ചിരിക്കുന്നത്, മമ്മൂട്ടി നായകനായ നൻ പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിന് ശേഷം എസ്  ഹരീഷ് തിരക്കഥ രചിച്ച ചിത്രമാണ് തെക്ക് വടക്ക്

പരസ്യ രംഗത്തു പ്രശസ്തനായ പ്രേം ശങ്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ചിത്രം ഹരീഷിന്റെ രാത്രി കാവൽ എന്ന കഥയിൽ നിന്നുമാണ് എടുത്തിരിക്കുന്നത്, മിന്നൽ മുരളി, ആർ ഡി എക്സ് എന്നി ചിത്രങ്ങൾക്ക് ശേഷം സഹനിര്മാതാവായ അഞ്ജന ഫിലിപ്പിന്റെ അഞ്ജന ടാക്കീസും, സംവിധായകൻ വി എ ശ്രീകുമാറിന്റെവാർ സ്റുഡിയോസും      ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്

പ്രശസ്തനായ സാം സി എസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് , ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച സുരാജു൦ , വിനായകനും ആദ്യമായി ഒന്നിച്ച ചിത്രമാണ് തെക്ക് വടക്ക്, ചിത്രത്തെ കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ ചിത്രത്തിന്റെ അണിയറപ്രവര്തകര് പിന്നീട് പുറത്തുവിടും