ഇത് തന്നെ കരിവാരി തേക്കുന്നത്! ജാതിയും, മതവും ,കളറും പ്രശ്‌നമാണ്! എങ്കിലും എന്റെ ജാതി ഞാൻ എവിടെയും വിളിച്ചുപറയും, വിനായകൻ 

താൻ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് ഒരുപാടു സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്, എന്നാൽ  ഈ കാര്യങ്ങൾ തനിക്ക് പണ്ടേ ലഭിക്കുന്നതാണ് നടൻ വിനായകൻ പറയുന്നു. തനിക്ക് ഉണ്ടായ സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു…

താൻ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് ഒരുപാടു സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്, എന്നാൽ  ഈ കാര്യങ്ങൾ തനിക്ക് പണ്ടേ ലഭിക്കുന്നതാണ് നടൻ വിനായകൻ പറയുന്നു. തനിക്ക് ഉണ്ടായ സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യങ്ങൾ അല്ല,അവരുടെ പ്രശ്നം എന്റെ ജാതിയും, മതവും, കളറുമാണ്, ഇതൊക്കെ തന്നെ മനപ്പൂർവം കരിവാരിത്തേക്കലാണ്

അവർ ഇനിയും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ഞാൻ അത് മൈൻഡ് ചെയ്യാറില്ല, എങ്കിലും അവർ എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അവർക്ക് എല്ലാം പ്രശ്നം എന്റെ ജാതിയും, മതവും, കളറുമാണ്. അതുപോലെ എനിക്ക് കൂടുതൽ പണം കിട്ടുന്നതും അവരുടെ പ്രശ്നം ആണ്, ഇവരെല്ലാം എന്തെല്ലാം ചെയ്യ്താലും ഞാൻ ഇവരുടെ പിന്നാലെ പോകില്ല വിനായകൻ പറയുന്നു.

ഇവർ എന്ത് പറഞ്ഞാലും ഞാൻ എന്റെ ജാതി എവിടെയും വിളിച്ചു പറയും, അതിന് മാറ്റമില്ല. സനാതന ധർമ്മത്തെ കുറിച്ച് മാധ്യമങ്ങൾ പറഞ്ഞു കൊടുക്കണം അല്ലാതെ ആർക്കും ഈ കാര്യം അറിയില്ല. അന്ന് താൻ ഉമ്മൻചാണ്ടിയെ അല്ല പറഞ്ഞത് അവിടെ ഉള്ള പത്രക്കാരെ ആയിരുന്നു, അതിന് എന്ത് കോലാഹലം ആണ് നടത്തിയത്, ഇതിന്റെ പേരിൽ എന്നിൽ ഒരുപാടു വിമർശനം വരെ ഉണ്ടായി വിനായകൻ പറയുന്നു.