ജയിലറിൽ മോഹന്‍ലാലിന് എട്ട് കോടി, വിനായകന് 35 ലക്ഷം ; ജെറ്റ് സ്പീഡ് പോലെ വിപണി മൂല്യം ഉയർത്തി വിനായകൻ 

ബോളിവുഡ് താരം ജാക്കി ഷറോഫ് നാല് കോടി രൂപ പ്രതിഫലം ലഭിച്ചപ്പോള്‍ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം…

ബോളിവുഡ് താരം ജാക്കി ഷറോഫ് നാല് കോടി രൂപ പ്രതിഫലം ലഭിച്ചപ്പോള്‍ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം.സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ചിത്രം ജയിലറാണ് ഇപ്പോള്‍ തരംഗം. മാധ്യമങ്ങളിൽ എന്നും ജയിലറിന്റെ എന്തെങ്കിലും ഒക്കെ വാർത്തകൾ ഇല്ലാതെ ഇരിക്കില്ല എന്ന അവസ്ഥ കൂടിയാണിപ്പോൾ. ഇന്നും അത്തരം ഒരു ജയിലർ വാർത്തയാണ് ഇപ്പോൾ  മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത സിനിമ എന്ന പേരില്‍ ജയിലറിനെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രതീക്ഷകള്‍ക്കും മുകളിലുള്ള ട്രീറ്റാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത് എന്നതാണ് വാസ്തവം. സിനിമ റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ആഘോഷിക്കപ്പെടുന്ന കഥാപാത്രം മലയാള നടൻ വിനായകൻ അവതരിപ്പിച്ച വര്‍മൻ എന്ന വില്ലൻ റോളാണ്.മലയാളത്തിൽ അത്ര കണ്ട് മതിപ്പ് നേടാത്ത വാഴ്ത്തു പാട്ടുകളിൽ ഇടം പിടിക്കാത്ത സാധാരണക്കാരനായ ഒരു മലയാളി നടൻ തമിഴ്നാട്ടിലെ ബിഗ് ബജറ്റ് സിനിമയില്‍ രജിനികാന്തിന്റെ വില്ലനായി അഭിനയിച്ച്‌ ശ്രദ്ധ നേടി എന്നത് കേരളത്തിനും അഭിമാനിക്കാവുന്ന ഒന്നാണ്. ചിത്രത്തില്‍ കാമിയോ റോളില്‍ അഭിനയ ചക്രവര്‍ത്തി മോഹൻലാലും ഉണ്ടായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്റിലെത്തിയ രജിനികാന്ത് ചിത്രം എന്ന പ്രേത്യേകത  കൂടി ഉണ്ടായിരുന്നു ജയിലറിന്.

ശരീരഭാഷ കൊണ്ടും മലയാളം കലര്‍ത്തിയുള്ള തമിഴ് സംസാരിച്ചും വിനായകൻ സിനിമയില്‍ യഥാര്‍ത്ഥ വില്ലനായി ജീവിച്ചു എന്ന് തന്നെ വേണം പറയാൻ.നടൻ രജനികാന്ത് തന്നെ വിനായകന്റെ പ്രകടനത്തില്‍ വിസ്മയിക്കുകയും ഓഡിയോ ലോഞ്ചില്‍ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. അത്രമേല്‍ ഭയാനകമായ പ്രകടനമാണ് വിനായകൻ കാഴ്ച വെച്ചത്. തിമിര് തുടങ്ങി ഏഴോളം തമിഴ് ചിത്രങ്ങളില്‍ നേരത്തെ വിനായകൻ അഭിനയിച്ചിട്ടുണ്ടെങ്കിലും ജയിലറാണ് തമിഴില്‍ വിനായകന് ഒരു ബ്രേക്ക് സമ്മാനിച്ചത് എന്ന് നിസ്സംശയം പറയാം.സിനിമ വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ വിനായകന് ചിത്രത്തില്‍ ലഭിച്ച പ്രതിഫലമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. 35 ലക്ഷം രൂപയാണ് നടന് പ്രതിഫലമായി ലഭിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. താരമൂല്യമില്ലാത്ത നടൻ എന്നതു കൊണ്ടാണ് വിനായകന് പ്രതിഫലം കുറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.ഒട്ടനവധി മികച്ച ചിത്രങ്ങളില്‍ അഭിനയിച്ച നടനാണെങ്കില്‍ കൂടിയും മാര്‍ക്കറ്റ് വാല്യുവിന്റെ കാര്യത്തില്‍ വിനായകൻ പിറകിലാണ്. എന്നാല്‍ ജയിലറില്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള അതിഥി വേഷം ചെയ്ത മോഹൻലാലിന് എട്ട് കോടിയാണ് പ്രതിഫലം ലഭിച്ചത്.ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന വിനായകന് 35 ലക്ഷം പ്രതിഫലം ലഭിച്ചതും കാമിയോ റോളിന് മോഹൻലാലിന് എട്ട് കോടി ലഭിച്ചതും സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. എന്തായാലും ജയിലറുടെ വിജയത്തിന് ശേഷം വിനായകന്റെ വിപണി ജെറ്റ് സ്പീഡില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇനി താരം കമ്മിറ്റ് ചെയ്യുന്ന സിനിമകള്‍ക്ക് ഒരു കോടി രൂപ പ്രതിഫലം കിട്ടിയാലും അത്ഭുതപ്പെടാനില്ല. ഈ ചിത്രത്തില്‍ അഭിനയിച്ചതിന് രജിനികാന്തിന് ലഭിച്ചത് 110 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറിനും എട്ട് കോടി രൂപ പ്രതിഫലം ലഭിച്ചു.ബോളിവുഡ് താരം ജാക്കി ഷറോഫ് നാല് കോടി രൂപ പ്രതിഫലം ലഭിച്ചപ്പോള്‍ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം.ജയിലര്‍ സിനിമയില്‍ രജിനികാന്തിന് തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം ലഭിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച നടനാണ് വിനായകൻ. വര്‍മൻ ആകാൻ ആദ്യം സംവിധായകൻ തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മമ്മൂട്ടി വില്ലനായാല്‍ പലയിടങ്ങളിലും ആരാധകരുടെ വികാരം മനസിലാക്കി കോംപ്രമൈസ് ചെയ്ത് ഷൂട്ട് ചെയ്യേണ്ടി വരുമെന്നതിനാലാണ് ആ ഉദ്യമത്തില്‍ നിന്നും ജയിലര്‍ ടീം പിന്മാറിയത്. 1995ല്‍ മാന്ത്രികത്തിലെ മൈക്കിള്‍ ജാക്‌സണെന്ന ഡാന്‍സറായി സിനിമ മേഖലയില്‍ എത്തിയതാണ് വിനായകന്‍.പിന്നീടങ്ങോട്ട് നായകന്റെയും വില്ലന്റെയും ശിങ്കിടിയും കൂട്ടുകാരനും സഹോദരനുമായി വിനായകന്‍ വളര്‍ന്നു. അതേസമയം ബോക്സോഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തുകൊണ്ട് മുന്നേറുകയാണ് ജയിലര്‍. ആഗോള കലക്ഷൻ 500 കോടി ഉടൻ മറികടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ ചിത്രം 350 കോടിയിലേറെ രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.