‘ജനനായകന്റെ സമയ രഥത്തിലുള്ള ഈ യാത്ര ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണ്..’ വിനയന്‍

ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെത്തി. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്രയില്‍ പതിനായിരങ്ങള്‍ നിറകണ്ണുകളോടെ ആംബുലന്‍സിനൊപ്പം നടന്നെത്തി. നിരവധി പേരാണ് ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച്…

ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെത്തി. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്രയില്‍ പതിനായിരങ്ങള്‍ നിറകണ്ണുകളോടെ ആംബുലന്‍സിനൊപ്പം നടന്നെത്തി. നിരവധി പേരാണ് ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള വിനയന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നിഷ്‌കരുണം തന്നെ തേജോവധം ചെയ്തവരേ പോലും പുഞ്ചിരി കൊണ്ടു നേരിട്ട മഹാനുഭാവാ… അങ്ങയ്ക് സാധാരണക്കാരായ ജനങ്ങള്‍ തന്ന ഈ ആദരവ്, ഈ നിഷ്‌കളങ്ക സ്‌നേഹം.. അതിനോളം വരില്ല ഒരു ബഹുമതിയും.. എന്നാണ് വിനയന്‍ കുറിച്ചത്.

oommen chandy

സമയത്തേക്കാള്‍ വില സ്‌നേഹത്തിനു കൊടുത്ത ജനനായകന്റെ സമയ രഥത്തിലുള്ള ഈ യാത്ര ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണ്..
അധികാരം കൈയ്യിലില്ല, സഹിച്ച അപമാനങ്ങള്‍ ഏറെയാണ്…
നിഷ്‌കരുണം തന്നെ തേജോവധം ചെയ്തവരേ പോലും പുഞ്ചിരി കൊണ്ടു നേരിട്ട മഹാനുഭാവാ… അങ്ങയ്ക് സാധാരണക്കാരായ ജനങ്ങള്‍ തന്ന ഈ ആദരവ്, ഈ നിഷ്‌കളങ്ക സ്‌നേഹം..
അതിനോളം വരില്ല ഒരു ബഹുമതിയും..
പക്ഷേ.. അതു കാണാന്‍ അങ്ങയ്ക്കാകില്ലല്ലോ…?
മറ്റു പൊതു പ്രവര്‍ത്തകര്‍ക്കു മാതൃകയാകട്ടേ… ഈ OC യുടെ ഓര്‍മ്മകള്‍…