എനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടാകുമോ എന്നാണ് ഞാൻ ചിന്തിക്കുന്നത്, വിൻസി

നിരവധി ആരാധകരുള്ള താരമാണ് വിൻസി. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിൻസി അലോഷ്യസ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മഴവിൽ മനോരമയിലെ ഒരു റിയാലിറ്റ് ഷോയിൽ കൂടിയാണ് വിൻസി പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ശേഷമാണ് താരം സിനിമയിലേക്ക് ചുവടു വെക്കുന്നത്.  വളരെ പെട്ടന്ന് തന്നെ നിരവധി ആരാധകരെയാണ് വിൻസി തന്റെ അഭിനയത്തിൽ കൂടി സ്വന്തമാക്കിയത് എന്ന് മാത്രമല്ല, ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും വിൻസി നേടിയിരുന്നു.

തന്റെ വിശേഷങ്ങളും പഴയകാല  ജീവിതങ്ങളും എല്ലാം ആരാധകരുടെ മുന്നിൽ ഒരു മറയും കൂടാതെ പറയുന്ന താരം കൂടിയാണ് വിൻസി.  എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ താരത്തിനോട് അവതാരിക ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എല്ലാ അഭിമുഖങ്ങളിലും അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കുന്ന ആൾ ആണ് വിൻസി. അവർക്ക് വേണ്ടി ചെയ്തു കൊടുക്കണമെന്ന് കരുതുന്ന കാര്യങ്ങൾ എന്താണ് എന്നാണ് അവതാരിക ചോദിച്ചിരിക്കുന്നത്. അവരുടെ ഒട്ടുമിക്ക ആഗ്രഹങ്ങളൂം താൻ സാധിച്ച് കൊടുത്തിട്ടുണ്ട് എന്നാണു വിൻസി പറയുന്നത്.  പിന്നെ അമ്മയുടെ ആഗ്രഹം ആണ് യാത്ര പോകണം എന്നുള്ളത്.

അത് ഇനി സാധിച്ച കൊടുക്കാൻ പോകുന്നതേ ഉള്ളു. പിന്നെ ഉള്ള അവരുടെ ആഗ്രഹം ആണ് താൻ വിവാഹം കഴിച്ച് കാണണം എന്നുള്ളത്. എന്നാൽ അത് നടക്കുമോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ഒരു  വിവാഹ ജീവിതം ഒക്കെ ഉണ്ടാകുമോ എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. ജീവിതത്തിൽ പ്രണയം ഒക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെ വിവാഹത്തിലേക്ക് എത്തില്ല. അങ്ങനെ ജീവിതത്തിനെ കുറിച്ച് ഒരു പ്ലാനും ഇല്ലാത്ത ആൾ ആണ് ഞാൻ. വിവാഹ ജീവിതത്തിൽ കൊമ്പെർമൈസ് ഒക്കെ ചെയ്തു ജീവിക്കേണ്ടി വരും. അത് കൊണ്ട്തന്നെ എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കരുതെന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് എന്നുമാണ് വിൻസി പറയുന്നത്.