ജീവിതത്തിൽ ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ ഏറ്റവും വലിയ നഷ്ട്ടം അതായിരുന്നു, വിന്ദുജ മേനോൻ 

ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടി ആയിരുന്നു വിന്ദുജ മേനോൻ, ഇപ്പോൾ താരം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നഷ്ട്ടങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. നമ്മളുടെ ജീവിതത്തിൽ ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്, അതുപോലെ ആയിരുന്നു എന്റെ ജീവിതത്തിലും സംഭവിച്ച ഒരു നഷ്ട്ടം, എന്റെ അച്ഛൻ ഇപ്പോൾ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു, അച്ഛന്റെ വിരഹം എനിക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു വിന്ദുജാ പറയുന്നു

ഒരുപാട് ഷോകൾ ഏറ്റെടുത്ത സമയത്തായിരുന്നു അദ്ദേഹം മരിച്ചത്. പക്ഷെ എന്റെ വ്യക്തിപരമായ ആ ദുഃഖം മറ്റുള്ളവർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു, അത് മാത്രമല്ല ഈ ഷോയ് വിശ്വസിച്ചു 250 ഓളം ആളുകൾ കൂടെയുണ്ട്, അതുകൊണ്ടു എന്റെ ദുഃഖം മറന്നു ഷോകൾ നടത്തിയിരുന്നത് വിന്ദുജാ പറയുന്നു

എന്റെ കരിയറിൽ പവിത്രം  സിനിമയിലെ പോലൊരു മറ്റൊരു കഥാപാത്രം ഉണ്ടായിട്ടില്ല, ശരിക്കും എന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു പവിത്രം. എന്നാൽ അച്ഛനെ നിർബന്ധം പഠിത്തം ആയിരുന്നു തനിക്കും അതായിരുന്നു, പക്ഷെ കരിയറിൽ തുടങ്ങാൻ കഴിയാത്തതിൽ ഒരു കുറ്റബോധവും തോന്നിയിട്ടില്ല, തനിക്ക് കഴിയുന്ന സമയത്തു കരിയർ കൊണ്ടുപോയി, വേണ്ടാന്ന് വെച്ചപ്പോൾ കരിയറിൽ നിന്നും മാറി വിന്ദുജാ പറയുന്നു,