തൈപറമ്പിലെ അശോകന്റെ വിക്രു! ‘യോദ്ധ’യിലെ അഭിനയത്തിന് ശേഷം സിനിമയിൽ അഭിനയിക്കാത്തതിന് കുറിച്ച്; വിനീത് അനിൽ 

മലയാളികൾക്ക് ഇന്നും ഇഷ്ട്ടപെടുന്ന ഒരു ചിത്രമാണ് യോദ്ധ, ചിത്രത്തിലെ അരിശുംമൂട്ടിൽ അപ്പുക്കുട്ടനെയും, തൈപ്പറമ്പിൽ അശോകനെയും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്, ചിത്രത്തിൽ മോഹൻലാൽ കഥപാത്രമായ തൈപ്പറമ്പിൽ അശോകന്റെ കൂടെ ഉള്ള വിക്രു എന്ന ബാലകനെയും എല്ലാരും ഇഷ്ട്ടപെട്ട കഥപാത്രം തന്നെയാണ്, വിക്രു എന്ന കഥപാത്രത്തെ വതരിപ്പിച്ചത് വിനീത് അനിൽ ആണ്, ഇപ്പോഴിതാ യോദ്ധ റിലീസ് ചെയ്ത് 32 വർഷം പിന്നിടുമ്പോൾ അനുഭവങ്ങൾ പങ്കിടുകയാണ് വിനീത്, ഇരുപതിലധികം ചിത്രങ്ങളിൽ താൻ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചെങ്കിലും ലാലേട്ടനോടൊപ്പം ചെയ്ത യോദ്ധയിലെ വിക്രുവെന്ന ക്യാരക്ടറാണ് എല്ലാവർക്കും ഇഷ്ടമുള്ള കഥപാത്രം.

ചിത്രത്തിലെ ജഗതി അങ്കിളും,ലലേട്ടനും പറയുന്ന പല വാക്കുകളും അവരുടെ കൈയിൽ നിന്നും ഇട്ട ഡയലോഗുകൾ ആയിരുന്നു വിനീത് പറയുന്നു, ലാലേട്ടൻ, ജഗതി ശ്രീകുമാർ കോംബോ അത്ര അടിപൊളിയായിരുന്നുവെന്നും  അത് നേരിട്ട് കാണാൻ സാധിച്ചു,അവർക്കൊപ്പം അഭിനയിക്കുമ്പോൾ നമ്മൾ തന്നെ അറിയാതെ ചിരിച്ചുപോകും,ലാലേട്ടൻ വളരെ ​ഹെൽപ്പ്ഫുള്ളാണ്. റിയാക്ഷൻ ഇടേണ്ടത് പറഞ്ഞ് തന്നിരുന്നത് ലാലേട്ടനാണ്

നാലാമത്തെ വയസിലാണ് സിനിമയിലേക്ക് വരുന്നത്.തനിയാവർത്തനം ആയിരുന്നു   തന്റെ ആദ്യ സിനിമ.അഭിനയിത്തിലേക്ക് തിരിച്ച് വരുന്നതിനോട് താൽപര്യമുണ്ട്. അതിനേക്കാളുപരി സിനിമാ ഫീൽഡിൽ തന്നെ തുടരുക എന്നതാണ് ആ​​ഗ്രഹം. സംവിധാനമാണ് കൂടുതൽ താൽപര്യം. പ്രൊഡക്ഷൻ ഹൗസ് തുടങ്ങാനും താൽപര്യമുണ്ടെ,   വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അഭിനയം നിർത്തിയത്. പഠിച്ചുകൊണ്ടിരുന്ന സമയമായിരുന്നതിനാൽ അഭിനയം പഠനത്തെ ബാധിക്കാതിരിക്കാനായിരുന്നു സിനിമയിൽ നിന്നും പിന്മാറിയത്. ഇരുപത്തിരണ്ടാം വയസിൽ സീരിയലിലൂടെ സഹസംവിധായകനായി തിരിച്ചെത്തി. എന്നാൽ അധികകാലം തുടർന്നില്ല. മറ്റ് ജോലികൾ തേടി വിദേശത്തേക്ക് പോകേണ്ടി വന്നു. പിന്നീട് ചെറിയ ഇടവേളയ്ക്കുശേഷം സിനിമാ മോഹവുമായി വിദേശത്ത് നിന്ന് മടങ്ങി വരികയും 2017ൽ ഒസ്യത്ത് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് വീണ്ടും വെള്ളിത്തിരയിൽ വിനീത് പറയുന്നു