എന്റെ ആഗ്രഹമാണ് മമ്മൂക്കക്കും, ലാലേട്ടനൊപ്പവും സിനിമ ചെയ്യാൻ, പക്ഷെ അതിനൊരു കാരണം ഉണ്ട് , വിനീത് ശ്രീനിവാസൻ 

മലയാള സിനിമയിൽ നടൻ ശ്രീനിവാസനെ പോലെ പേരെടുക്കുന്ന മറ്റൊരു താരമാണ് അദ്ദേഹത്തിന്റെ മകൻ വിനീത് ശ്രീനിവാസൻ, ഇപ്പോൾ വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഈ ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ വിനീത്…

മലയാള സിനിമയിൽ നടൻ ശ്രീനിവാസനെ പോലെ പേരെടുക്കുന്ന മറ്റൊരു താരമാണ് അദ്ദേഹത്തിന്റെ മകൻ വിനീത് ശ്രീനിവാസൻ, ഇപ്പോൾ വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഈ ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ വിനീത് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. എനിക്ക് ലാലേട്ടനൊപ്പവും മമ്മൂക്കക്കൊപ്പവും സിനിമ ചെയ്യാൻ അതിയായ ആഗ്രഹമുണ്ട് വിനീത് പറയുന്നു

അതുപോലെയാണ് പൃഥിരാജിനൊപ്പവും, പക്ഷെ അങ്ങനെ സംഭവിക്കാത്തതിന് പ്രധാന കാരണം ഇതുവരെയും അവർക്ക് പറ്റിയ ഒരു സ്ക്രിപ്റ്റ് തയ്യാറായിട്ടില്ല എന്നതാണ്, അതിൽ എനിക്കും ഒരു തൃപ്തി കണ്ടെത്തണം കാരണം അവർ സൂപ്പർസ്റ്റാറുകൾ ആണല്ലോ , ഇവരെ വെച്ചൊരു സിനിമ അതെന്റെ വലിയ ആഗ്രഹം തന്നെയാണ്, അതുപോലെ ഇവരെ ഞാൻ ഒരുപാട് ആരാധിക്കാറുണ്ട്. അപ്പോൾ എനിക്ക് തൃപ്തി തോന്നുന്ന ഒരു സ്ക്രിപ്റ്റ് കിട്ടണം

ഞാൻ ഇവരെ വെച്ചൊരു സ്ക്രിപ്റ്റ് ചെയുന്നുണ്ട് എന്നാൽ അതെനിക്ക് ഇതുവരെയും തൃപ്തി വന്നട്ടില്ല, ഉടൻ ഇല്ലെങ്കിലും അങ്ങനൊരു കാര്യം ആലോചനയിൽ ഉണ്ട് , എന്റെ സ്വഭാവം എന്ന് പറയുന്നത് ഞാൻ ഒരു സിനിമയുടെ കഥ എഴുതിയാൽ അത് രണ്ടുമൂന്നു കൊല്ലം നടക്കും പിന്നെ സിനിമ നടക്കൂ വിനീത് ശ്രീനിവാസൻ പറയുന്നു