Film News

‘ഹൃദയ൦’  ഷൂട്ടിംഗ് സമയത്തു  ഡ്രെസ്സിന്റെ കാര്യം ചോദിച്ചു! അതിന് അപ്പു നൽകിയ മറുപടി വല്ലാത്തൊരു അനുഭവമായിരുന്നു; വിനീത് ശ്രീനിവാസൻ

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത വർഷങ്ങൾക്ക് ശേഷം  ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഈ ഒരു അവസരത്തിൽ പ്രണവിനെ കുറിച്ച് വിനീത് പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഹൃദയം ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു രസകരമായ സംഭവമാണ് ഇത്, അതിൽ ഒരു മലയുടെ മുകളിൽ പോയി ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു. അന്ന് അപ്പുവിനോട് ഡ്രസ്സ് വേറെ ഉണ്ടോ എന്ന് ചോദിച്ചു

അന്നവൻ അവന്റെ കൈയിലുള്ള ഡ്രസ്സ് എടുത്തുകൊണ്ടു തന്നു. അത് നമ്മൾ ആദിയിൽ കണ്ട ഫുൾസ്ലീവ് ഷർട്ടുംമറ്റുമാണ് കൊണ്ടുവന്നത്, ഇത് ഞ്ഞാൻ എവിടെയോ കണ്ടിട്ട്ണ്ടല്ലോ  എന്ന് ചോദിച്ചപ്പോൾ അവൻ  പറഞ്ഞു , ഇത് ഞാൻ ആദ്യയിൽ ഉപയോഗിച്ചതാണ്, അന്ന് ഞാൻ ഡ്രസ്സ് ഒന്നും വാങ്ങിയില്ല എന്നറിഞ്ഞപ്പോൾ സംവിധായകൻ  ജീത്തു ചേട്ടൻ എന്നാൽ അത് എടുത്തുകൊള്ളൂ എന്ന് പറഞ്ഞു തന്നതാ

അവന്റെ മറുപടി ശരിക്കും എനിക്കൊരു അനുഭവമായിരുന്നു വിനീത് പറയുന്നു, അതുപ്പോലെയാണ് അപ്പു ഒരുദിവസം ഒരു പിങ്ക് കളറിലെ ഒരു പാന്റ് ഇട്ടുകൊണ്ട് വന്ന്, അപ്പോൾ ഞങ്ങള് പറഞ്ഞു ഈ പാന്റ് കൊള്ളാമല്ലോ എന്ന്, അതിന് എല്ലാവരും എന്താ ഇങ്ങനെ പറയുന്നത് എന്നാണ് അവൻ ചോദിച്ചത്. സാധാരണ അവൻ അങ്ങനെയല്ല വരാറേ , പെട്ടന്ന് അവൻ നല്ലതുപോലെ റെഡി ആയിട്ട് വരാൻ പറഞ്ഞപ്പോൾ അവൻ ഇങ്ങനെ വന്നപ്പോൾ എല്ലാവർക്കും അത്ഭുതം തോന്നി വിനീത് ശ്രീനിവാസൻ പറയുന്നു.

 

Suji