Film News

‘അവർ മൂന്ന് പേരും ഇല്ലെങ്കിൽ സിനിമ നടക്കുമായിരുന്നില്ല, അവർ കറക്റ്റ് ഫിറ്റാണ്’; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. നിവിൻ പോളിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിൽ ധ്യാനും പ്രണവും നിവിൻ പോളിയും വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു എന്നാണ് വിനീത് പറയുന്നത്. അല്ലെങ്കിൽ സിനിമ നടക്കുമായിരുന്നില്ല. ഇവർ മൂന്ന് പേരും നിർബന്ധമായും ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ച കഥാപാത്രങ്ങളാണ്. തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ നിവിൻ വേണമെന്ന് നിർബന്ധം തോന്നി. അത് അവരെന്റെ കൂട്ടുകാർ ആയതുകൊണ്ടല്ല. ഈ കഥാപാത്രങ്ങൾക്ക് അവർ കറക്റ്റ് ഫിറ്റാണ് – വിനീത് പറഞ്ഞു.

അതേസമയം, തിരയിൽ നിന്നും വർഷങ്ങൾക്ക് ശേഷം സിനിമയിൽ എത്തി നിൽക്കുമ്പോൾ ധ്യാൻ ശ്രീനിവാസന്റെ അഭിനയത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്നാണ് സഹോദരൻ കൂടിയായ വിനീതിന്റെ അഭിപ്രായം. പുറത്ത് പറയുന്നത് പോലെയല്ല ധ്യാൻ വർക്കിൽ വളരെ സീരിയസാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. ചിത്രം ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിൽ എത്തും.

Ajay Soni