കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ ഒന്നടങ്കം ചർച്ച വിഷയമായി മാറിയിരിയ്ക്കുന്നത് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ അതിഥിയായി എത്തിയ അഭിനേത്രി മുക്ത പറഞ്ഞ കാര്യങ്ങളും മറ്റുമാണ്. ‘ആർട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയുന്നത് വരെ ഉള്ളു’ എന്നാണ് തന്റെ ഭർത്താവിന്റെ വീട്ടുകാർ തന്നെ പഠിപ്പിച്ചിരിയ്ക്കുന്നതെന്നും. മകളെ കുക്കിങ്ങും ക്ളീനിംഗും എല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും നാളെ സ്റ്റോര്‍ വീട്ടിൽ ചെന്ന് കയറേണ്ടതല്ലേ എന്നുമെല്ലാം മുക്ത പറഞ്ഞതാണ് സോഷ്യൽ ലോകത്തെ ചൊടിപ്പിച്ചത്. പല ഭാഗത്ത് നിന്നുമാണ് മുക്തയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. ഈ സാഹചര്യത്തിൽ ആണ് ഡോ. വീണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിച്ച ശ്രദ്ധേയമാകുന്നത്. വീണയുടെ കുറിപ്പ് ഇപ്രകാരമായിരുന്നു.