കോപ്പിലെ നിയമം ആയിരിക്കാം; പിള്ളേര് കേട്ടാല്‍ നിന്നെ എടുത്തിട്ട് വെട്ടും ! ഇത് ഭയങ്കര മെച്ചൂരിറ്റി ആയിപ്പോയി !

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ ഒന്നടങ്കം ചർച്ച വിഷയമായി മാറിയിരിയ്ക്കുന്നത് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ അതിഥിയായി എത്തിയ അഭിനേത്രി മുക്ത പറഞ്ഞ കാര്യങ്ങളും മറ്റുമാണ്. ‘ആർട്ടിസ്റ്റ് ഒക്കെ കല്യാണം…

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ ഒന്നടങ്കം ചർച്ച വിഷയമായി മാറിയിരിയ്ക്കുന്നത് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ അതിഥിയായി എത്തിയ അഭിനേത്രി മുക്ത പറഞ്ഞ കാര്യങ്ങളും മറ്റുമാണ്. ‘ആർട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയുന്നത് വരെ ഉള്ളു’ എന്നാണ് തന്റെ ഭർത്താവിന്റെ വീട്ടുകാർ തന്നെ പഠിപ്പിച്ചിരിയ്ക്കുന്നതെന്നും. മകളെ കുക്കിങ്ങും ക്‌ളീനിംഗും എല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും നാളെ സ്റ്റോര് വീട്ടിൽ ചെന്ന് കയറേണ്ടതല്ലേ എന്നുമെല്ലാം മുക്ത പറഞ്ഞതാണ് സോഷ്യൽ ലോകത്തെ ചൊടിപ്പിച്ചത്. പല ഭാഗത്ത് നിന്നുമാണ് മുക്തയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. ഈ സാഹചര്യത്തിൽ ആണ് ഡോ. വീണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിച്ച ശ്രദ്ധേയമാകുന്നത്. വീണയുടെ കുറിപ്പ് ഇപ്രകാരമായിരുന്നു.  “ഫ്‌ലവര്‍സ് ടീവി സ്റ്റാര്‍ മാജിക്. ആ അവതാരകയോടാണ് എനിക്ക് മെയിന്‍ ആയി പറയാനുള്ളത് . മുക്ത അത്രയും വൃത്തികേട് പറഞ്ഞത് കേട്ടിട്ടും അവതാരക മുക്തയോട് പറഞ്ഞു. ‘ന്യൂ ജനറേഷന്‍ ആണ്. പക്ഷേ സംസാരം ഭയങ്കര matured ആണ്. ‘പ്പാ പുല്ലേ. ഇതാണൊടീ നിന്റെ definition for ന്യൂ ജന്‍. പിള്ളേര് കേട്ടാല്‍ നിന്നെ എടുത്തിട്ട് വെട്ടും. ഓട്രീ പുല്ലേ. ഇനി മുക്തയോട്. ‘ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയും വരെയേ ഉള്ളൂ. പിന്നെ വീട്ടമ്മയാ.’ എന്നത് ഒരുപക്ഷെ മുക്ത മുക്തയ്ക്കു വേണ്ടി ഉണ്ടാക്കിയ കോപ്പിലെ നിയമം ആയിരിക്കാം. അത് സ്വന്തം കൊച്ചിലേയ്ക്ക് കെട്ടിവെക്കുന്നതിനേക്കാള്‍ വലിയ ദ്രോഹം വേറെയില്ല. ‘ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം വരെ’ മതി എന്ന് സ്വന്തം വീട്ടുകാര്‍ പറഞ്ഞു പഠിച്ചതാണെങ്കില്‍ ക്ഷമിക്കുന്നു. കാരണം അതാണല്ലോ സത്യം എന്ന് പലരും കരുതുക.  പക്ഷേ അതും ഒരുതരം ശിശുപീഡനം ആണ്. ഇനി ‘ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം വരെയേ ഉള്ളൂ’ എന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറഞ്ഞു പഠിപ്പിച്ചതാണെങ്കില്‍ അതിന്റെ പേരാണ് domestic emotional and financial violence. അതായത് ഭര്‍തൃവീട്ടുകാര്‍ ചെയ്യുന്ന വൈകാരികവും സാമ്പത്തികവുമായ അക്രമം. ഇനി മുക്ത പെണ്‍കുട്ടി എന്ന ജന്‍ഡര്‍ പറയാതെ ‘കുട്ടികള്‍ ആയാല്‍ ക്ളീനിംങും കുക്കിങ്ങും അറിയണം’ എന്ന് പറഞ്ഞാല്‍ പോലും അത് ശെരിയാകില്ല. ഏത് ജന്‍ഡര്‍ ആയാലും ഇതെല്ലാം അറിയണം എന്ന് തന്നെ പറയേണ്ടിവരും. കാരണം അത്രമേല്‍ ജന്‍ഡര്‍ റോളുകള്‍ പെണ്‍കുട്ടികളുടെ പ്രിവിലേജ് ഇല്ലായ്മകളില്‍ പ്രകടമായ നൂറ്റാണ്ടുകള്‍ ആണ് കടന്ന് പോയത്. For eg: നടി അക്രമിക്കപ്പെട്ട കേസില്‍ എന്തോരം സഹപ്രവര്‍ത്തകരാണ് പ്രതിയെ സപ്പോര്‍ട്ട് ചെയ്തത് എന്ന് പോലും മുക്ത നേരിട്ട് കണ്ടതല്ലേ ??അതിന്റെ ഒരു മൂലകാരണവേര്‍ഷനെയാണ് താങ്കള്‍ വീണ്ടും ആ സ്റ്റാര്‍ മാജിക് ഷോയില്‍ ആഘോഷിച്ചത്.”