കുപ്പിയും അങ്ങനെ ദാമ്പത്യ ജീവിതത്തിലേക്ക്, വധുവിൻറെ കൂടെയുള്ള ചിത്രങ്ങളുമായി വിശാഖ്

vishak-nair-new-1
vishak-nair-new-1

നിലവിൽ ഇപ്പോൾ മലയാള സിനിമാ ലോകത്തെ യുവനടൻമാരിൽ വളരെ മികച്ച രീതിയിൽ കോമഡി കൈകാര്യം ചെയ്യുന്ന അഭിനേതാവാണ് വിശാഖ് നായർ.മിക്ക ആളുകൾക്ക് വിശാഖ് എന്ന പേരിൽ ആയിരിക്കില്ല താരത്തിനെ ഏറ്റവും കൂടുതൽ പരിചയം. ഈ അഭിനേതാവിനെ ഇപ്പോൾ മിക്കവരും തിരിച്ചറിയുന്നത് ആനന്ദ൦ എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെയാണ്.അതെ പോലെ വളരെ വേറിട്ട അഭിനയം കൊണ്ട് തന്നെ ആനന്ദത്തിലെ കുപ്പിയായുള്ള പ്രകടനം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നു.

vishak nair 1
vishak nair 1

നവാഗതരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് സംവിധാനം ചെയ്ത ചിത്രമാണ്  ആനന്ദം.ഈ ചിത്രത്തിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളായി അഭിനയിച്ചത് വിശാഖ്,റോഷൻ മാത്യു എന്നിവർ ഉൾപ്പെടുന്ന യുവ താരങ്ങളായിരുന്നു. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയം കോളജ് ജീവിതവും, പ്രണയവും, വിനോദയാത്രകളും ഒക്കെ ആയിരുന്നു.ഈ സിനിമ നിർമ്മിച്ചത് വിനീത് ശ്രീനിവാസനായിരുന്നു.ഈ ചിത്രം യുവ പ്രേക്ഷകർ ഒരേ പോലെ ഏറ്റെടുത്തപ്പോൾ ഹിറ്റായി മാറിയിരുന്നു. അത് കൊണ്ട് തന്നെ വിശാഖ് അവതരിപ്പിച്ച കുപ്പി എന്ന കഥാപാത്രം കൂടുതൽ ആരാധക ശ്രദ്ധ നേടി.

vishak nair 2
vishak nair 2

തന്റെ ഏറ്റവും അടുത്ത കൂട്ടുകാർക്കൊപ്പം വളരെ സന്തോഷത്തോട് കൂടി ബഹളം ഒക്കെ വെച്ച് നടക്കുന്ന ഒരു കഥാപാത്രമായിരുന്നു  വിശാഖിന്റെ കുപ്പി.അത് കൊണ്ട് ഈ കഥാപാത്രം ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നു.ഈ സിനിമയുടെ സംവിധായകൻ ഗണേഷ് രാജായിരുന്നു.അതെ പോലെ ഈ ചിത്രത്തിന് ശേഷം അനവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോളിതാ തന്റെ കുടുംബ ജീവിതത്തിൽ പുതിയൊരു അതിഥി കൂടി വരുന്ന സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് താരം.ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് വിശാഖ് വ്യക്തമാക്കിയിരിക്കുന്നത്.വധുവിന്റെ കൂടെയുള്ള വളരെ മനോഹരമായ ചിത്രവും വിശാഖ് പങ്ക് വെച്ചിട്ടുണ്ട്.താരത്തിന്റെ വധുവിന്റെ പേര് ജയപ്രിയ നായ‍ർ എന്നാണ്.