‘ആണൊരുത്തന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയില്‍ ഏത് ഭാഷയില്‍ ആയാലും കൈയ്യടി വീഴും’

സ്‌പൈ ആക്ഷന്‍ ത്രില്ലെര്‍ ആയി സുരേന്ദര്‍ റെഡ്ഢി രചനയും സംവിധാനവും നിര്‍വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണ്…

സ്‌പൈ ആക്ഷന്‍ ത്രില്ലെര്‍ ആയി സുരേന്ദര്‍ റെഡ്ഢി രചനയും സംവിധാനവും നിര്‍വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കഥയുടെ നട്ടെല്ല് തന്നെ മമ്മൂട്ടിയുടെ കഥാപാത്രമായ കേണല്‍ മഹാദേവ് ആണ്. ചുരുക്കത്തില്‍ നായകന്‍ അഖില്‍ അക്കിനേക്കി ആണെങ്കിലും ചിത്രത്തില്‍ കയ്യടി ലഭിക്കുന്ന രംഗങ്ങളെല്ലാം ചെയ്ത് വച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ആണൊരുത്തന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയില്‍ ഏത് ഭാഷയില്‍ ആയാലും കൈയ്യടി വീഴും’ എന്നാണ് വിഷ്ണു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ആണൊരുത്തന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയില്‍ ഏത് ഭാഷയില്‍ ആയാലും കൈയ്യടി വീഴും
സുരേന്ദര്‍ റെഡ്ഡി-അഖില്‍ -മമ്മൂട്ടി ചിത്രം ഏജന്റിന് ഒരു മാസ്സ് മസാല ചിത്രം എന്ന ഗണത്തില്‍ വളരെ നല്ലൊരു Entertainer ആയിട്ടാണ് തോന്നിയത്.റിവ്യൂസ് ഒന്നും കാര്യമാക്കണ്ട സൈരനോഡുവും, അഖണ്ഡയും, വീര സിംഹറെഡ്ഡിയുമൊക്കെ വിജയിപ്പിച്ച തെലുഗ് പ്രേക്ഷകര്‍ ഏജന്റും വിജയിപ്പിക്കും
അഖിലിന്റെ അഭിനയത്തില്‍ ചില പ്രശ്‌നങ്ങള്‍ തോന്നിയെങ്കിലും ഇക്കയുടെ സ്‌ക്രീന്‍പ്രസന്‍സും,Swag മൊക്കെ നല്ല രീതിയില്‍ കിടുവായി വന്നിട്ടുണ്ട്.പുള്ളിയുടെ സീനുകളൊക്കെ പലപ്പോഴും Down ആയികൊണ്ടിരുന്ന സിനിമയെ രക്ഷപ്പെടുത്തുന്നുണ്ട്.
ഓവറോള്‍ നിങ്ങളൊരു Telugu ആക്ഷന്‍ Entertainer Fan ആണെങ്കില്‍ ധൈര്യമായി കാണാവുന്ന ചിത്രമാണ് ഏജന്റ്.

മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖില്‍ അക്കിനേനിയുമെത്തുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് പൂര്‍ത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ‘ദി ഗോഡ്’ എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖില്‍,ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂരണ് ആണ്. എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.