ബിഗ് ബോസിൽ നിന്നും പുറത്തായെങ്കിലെന്താ, ലാലേട്ടനൊപ്പം സിനിമയിൽ അഭിനയിക്കാനൊരുങ്ങി വിഷ്ണു

മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ് മലയാളം. മോഹൻലാൽ അവതാരകനായി എത്തുന്നു എന്ന പ്രത്യേകതയും ബിഗ് ബോസ് മലയാളത്തെ മലയാളികൾ ഇഷ്ടപ്പെടാൻ കാരണമാണ് പറയാം. മികച്ച മത്സരങ്ങളാണ് ബിഗ് ബോസ്…

മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ് മലയാളം. മോഹൻലാൽ അവതാരകനായി എത്തുന്നു എന്ന പ്രത്യേകതയും ബിഗ് ബോസ് മലയാളത്തെ മലയാളികൾ ഇഷ്ടപ്പെടാൻ കാരണമാണ് പറയാം. മികച്ച മത്സരങ്ങളാണ് ബിഗ് ബോസ് മലയാളം സീസൺ 5 ൽ നടക്കുന്നത്. അപ്രതീക്ഷിതമായി പലരും സേഫ് ആകുകയും പലരും വീടിനു പുറത്തേക്ക് പോകുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ നിന്നും വിഷ്ണു ജോഷിയാണ് പുറത്തായത്.

വീട്ടിൽ നിന്നും പിറത്തായി ലാലേട്ടനടുത്ത് എത്തിയപ്പോൾ വിഷ്ണു തന്റെ ഒരു ആഗ്രഹത്തെ കുറിച്ച് ലാലേട്ടനോട് പറഞ്ഞു. അദ്ദേഹത്തിനൊപ്പം സിനിമയില്‍ അഭിനയിക്കണം എന്നതായിരുന്നു വിഷ്ണു പറഞ്ഞത്. വിഷ്ണു തന്റെ ആഗ്രഹം പറഞ്ഞതോടെ, മോഹന്‍ലാലിന്‍റെ പ്രതികരണം ഇങ്ങനെ ആയിരുന്നു- “അതിന് സാധിക്കട്ടെ. നമുക്ക് ആഗ്രഹം മാത്രം പോര.

അതിലേക്കുള്ള ഒരു ഫയര്‍ വേണം. ആ ദിശയിലേക്ക് സഞ്ചരിക്കാനുള്ള ഒരു മനസ് വേണം. ആഗ്രഹം എന്ന് പറയുന്നതാണ്. തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കൂ. നിങ്ങള്‍ ചോദിച്ചാല്‍ പ്രകൃതിക്ക് തന്നേ പറ്റൂ”, എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതോടെ വിഷ്ണു ലാലേട്ടനൊപ്പം ഉടൻ തന്നെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടും എന്ന വിശ്വാസത്തിലാണ് വിഷ്ണുവിന്റെ ആരാധകർ.