‘കമലും ആമിറും സൂപ്പർ സ്റ്റാറുകൾ’; വിഷ്ണുവിനു പണി കൊടുത്ത് രജനി ആരാധകർ

സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിന്റെ   പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് തമിഴിലെ യുവനടൻ വിഷ്ണു വിശാൽ.  അതിന് കാരണമായതാകട്ടെ രജനികാന്ത് ആരാധകരുടെ കൂട്ട സൈബർ ആക്രമണവും. ഒടുവിൽ ട്വീറ്റിൽ തിരുത്തൽ വരുത്തിയതോടെയാണ് വിഷ്ണു വിശാലിന് അൽപമെങ്കിലും…

സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിന്റെ   പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് തമിഴിലെ യുവനടൻ വിഷ്ണു വിശാൽ.  അതിന് കാരണമായതാകട്ടെ രജനികാന്ത് ആരാധകരുടെ കൂട്ട സൈബർ ആക്രമണവും. ഒടുവിൽ ട്വീറ്റിൽ തിരുത്തൽ വരുത്തിയതോടെയാണ് വിഷ്ണു വിശാലിന് അൽപമെങ്കിലും ശ്വാസം തിരിച്ചുകിട്ടിയത്.. എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ  തിരുത്തൽ വരുത്തിയതോടെയും പലരും വീണ്ടും പല അഭിപ്രായങ്ങളുമായി വന്നിരുന്നു. കമൽഹാസനും ആമിർ ഖാനുമൊപ്പം നിൽക്കുന്ന ചിത്രം വിഷ്ണു വിശാൽ രണ്ടുദിവസം മുമ്പ് പോസ്റ്റ്  ചെയ്തിരുന്നു. എല്ലാ പ്രിയപ്പെട്ടവരുമുള്ള പ്രിയപ്പെട്ട ചിത്രം, സൂപ്പർ സ്റ്റാറുകൾ എല്ലാ അർത്ഥത്തിലും  സൂപ്പർ സ്റ്റാറുകളാണ് എന്നായിരുന്നു ഈ ചിത്രത്തിന് വിഷ്ണു നൽകിയ തലക്കെട്ട്. എന്നാൽ ഈ കുറിപ്പ് രജനികാന്ത് ആരാധകരെ അത്ര രസിപ്പിച്ചില്ല. വിഷ്ണു വിശാലിനെതിരെ  രജനി ആരാധകരിൽ നിന്ന് രൂക്ഷവിമർശനവും പരിഹാസങ്ങളും ഉയരുകയുണ്ടായി. രജനികാന്ത് മാത്രമേ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹനായിട്ടുള്ളൂ എന്ന വാദം ഉയര്‍ത്തിയാണ് രജനി രജനി ആരാധകര്‍ രംഗത്തെത്തിയത്. സൈബർ ആക്രമണം കടുത്തതോടെ തന്റെ പോസ്റ്റിലെ വാചകത്തിൽ നിന്ന് സൂപ്പർ എന്ന വാക്ക് വിഷ്ണു വിശാൽ നീക്കംചെയ്യുകയും ചെയ്തു . ഇതോടെയാണ് രജനി ആരാധകർ അടങ്ങിയത്.

സ്റ്റാറും സൂപ്പർ സ്റ്റാറും തമ്മിലുള്ള വ്യത്യാസം വിഷ്ണു തിരിച്ചറിഞ്ഞെന്നായിരുന്നു പലരും പ്രതികരിച്ചത്. രജനികാന്ത് ആരാധകരുടെ ആക്രമണത്തിൽ പോസ്റ്റ് എഡിറ്റ് ചെയ്യാൻ നിർബന്ധിതനായ വിഷ്ണുവിനെയോർത്ത് സഹതാപമുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം വിഷ്ണു പോസ്റ്റ് എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നഭിപ്രായപ്പെട്ട രജനികാന്ത് ആരാധകരും കൂട്ടത്തിലുണ്ട്. മുതിർന്ന താരങ്ങളെ പൊതുവേ സൂപ്പർ സ്റ്റാറുകൾ എന്നുവിളിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് ഇവർ പറയുന്നത്. ഇതിനുപിന്നാലെ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വിഷ്ണു തന്നെ രം​ഗത്തെത്തുകയും ചെയ്തു. സൂപ്പർ സ്റ്റാറുകൾ എല്ലാ കാരണങ്ങൾകൊണ്ടും സൂപ്പർ സ്റ്റാറുകളാണെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. ട്വീറ്റ് എഡിറ്റ് ചെയ്തതുകൊണ്ട് ദുർബലനാണെന്ന് കരുതരുത് എന്നും, സൂപ്പർ താരങ്ങളായ എല്ലാവരേയും താനിഷ്ടപ്പെടുന്നു, നമ്മുടെ ഇടയിൽ  സൂപ്പർ സ്റ്റാർ പദവിയുള്ള ഒരാൾ മാത്രമേ ഉണ്ടാവൂ, ഞാൻ ബഹുമാനിക്കുന്ന തരത്തിൽ നേട്ടം കൈവരിച്ച എല്ലാവരും എനിക്ക് സൂപ്പർ സ്റ്റാറുകൾ ആണ് .  എല്ലാവരെയും സ്നേഹിക്കുക, സ്നേഹം പ്രചരിപ്പിക്കുക. വെറുപ്പല്ല. ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ടുത്തകാലത്തായി തെന്നിന്ത്യയിൽ ഏറെ ചർച്ചയിൽ നിന്ന വിഷയമാണ് സൂപ്പർസ്റ്റാർ വിഷയം.  ജയിലര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി വിജയി ആണോ രജനികാന്ത് ആണോ സൂപ്പര്‍ സ്റ്റാര്‍ എന്ന ചോദ്യം തമിഴ്നാട്ടില്‍ കൂടുതലായി  ഉയരുന്നുണ്ട്. ആരാധകർക്കിടയിലും ഒപ്പം തന്നെ താരങ്ങൾക്കിടയിലും ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ സൂപ്പർ സ്റ്റാർ വിഷയത്തിൽ വിജയിയോ രജനികാന്തോ വിശദീകരണങ്ങളോ പ്രതികരണങ്ങളോ നടത്തിയിരുന്നില്ല. എന്നാൽ ലിയോയുടെ സക്സസ് മീറ്റിനിടെ  വിജയ് ഇക്കാര്യം പരാമർശിച്ചു. എളുപ്പമുള്ളത് നേടുന്നവനല്ല യാഥാർത്ഥ നായകൻ. വലിയ ലക്ഷ്യങ്ങൾ ഉള്ളവനാണ് യഥാർത്ഥ നായകൻ എന്നാണ് വിജയ് പറഞ്ഞത്. ഇതിനൊക്കെ പിന്നാലെ വലിയ ഫാൻ ഫൈഘടകളാണ് തമിഴകത് ഉണ്ടായത്. അതെ സമയം

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ ആണ് വിഷ്ണു വിശാലിന്റേതായി പ്ര​ദർശനത്തിനൊരുങ്ങുന്ന ചിത്രം. വിക്രാന്താണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ മൊയ്ദീൻ ഭായ് എന്ന കഥാപാത്രമായി കാമിയോ വേഷത്തിൽ രജനികാന്തും എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസാണ് ലാൽ സലാം നിർമിക്കുന്നത്. ചിത്രത്തി​ന്റെ ടീസർ ഓടുത്ത ദിവസം പുറത്തിറങ്ങിയിരുന്നു.