ആന നടക്കും! അത് കണ്ടു ചാവാലികൾ ഓരി ഇടും എന്നാൽ ആനയുണ്ടോ നിൽക്കുന്നത് അല്ലേ! സുരേഷ് ഗോപിയെ വിമർശിച്ചവർക്കുള്ള മറുപടിയുമായി, വിവേക്

നടൻ സുരേഷ് ഗോപി കരുവന്നൂരിൽ നയിച്ച പദയാത്രക്കെതിരെ നിരവധി പേര് ആദ്ദേഹത്തെ വിമർശിച്ചു രംഗത് എത്തിയിരുന്നു, എന്നാൽ ഇപ്പോൾ സുരേഷ് ഗോപിയെ വിമർശിച്ചവർക്കുള്ള മറുപടിയുമായി സീരിയൽ താരം വിവേക് ഗോപൻ രംഗത്തു എത്തിയിരിക്കുകയാണ്. സുരേഷ് ഗോപി എന്ന മഹാ നടൻ നടന്നു തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്. വിവേക് തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ  ആണ് സുരേഷ് ഗോപിയെ അനുകൂലിച്ചെത്തിയിരിക്കുന്നത്.

ഒരു ആയുസ് മുഴുവൻ ചോര നീരാക്കി കൂട്ടിവെച്ച സമ്പാദ്യം മുഴുവൻ പാഴായി പോകാതിരിക്കാൻ വേണ്ടിയാണ് അവർ ഈ ബാങ്കിൽ നിക്ഷേപം നടത്തിയത്. ആ കൂട്ടിവെച്ച കരുതൽ ധനത്തെ അവർ തങ്ങളുടെ സ്വപനങ്ങൾ എന്നും പ്രതീക്ഷകൾ എന്ന് വിളിച്ചു വിശ്വസിച്ചു. എന്നാൽ പാടത്തുപോലും പണിയെടുക്കാതെ കർഷകർ സ്വയം വിളിച്ച ചിലർ സ്വയം നേതാവായ ചിലർ നിക്ഷേപകരുടെ നെഞ്ചത്തു കയറി കൃഷി ഇറക്കി അവരുടെ കരുതൽ ധനത്തെ കട്ടുമുടിപ്പിച്ചു,

തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകാരണങ്ങളാക്കി ഈ പാവങ്ങളെ മാറ്റി, അവരുടെ വേദന കണ്ടു ഒരു ജനസേവകൻ എത്തി, സുരേഷ് ഗോപി ,, എന്നാൽ ചില കവല പ്രസംഗികൾക്ക് അദ്ദേഹത്തിന്റെ ഈ പ്രവർത്തി ഒരു കോമാളിത്തരമായി തോന്നി, എന്നാൽ അദ്ദേഹം നന്നത് ജനങ്ങൾക്ക് വേണ്ടിയാണ് അത് നിങ്ങൾ മനസിലാക്കുക, നിങ്ങളെ പോലെ പൊതു സ്ഥലത്തു് അഭിനയിച്ച കാശ് വീർപ്പിക്കേണ്ട അവസ്ഥ അദ്ദേഹത്തിനില്ലല്ലോ, അതുകൊണ്ടു ഒന്നോർക്കുക ആന നടക്കും, അത് കണ്ടു ചാവാലികൾ ഓരി ഇടരുത്, എന്നാൽ ആന  ഉണ്ടോ നിൽക്കുന്നത്  അല്ലേ ഇതാണ് വിവേക് സോഷ്യൽ മീഡിയിൽ കുറിച്ച കുറിപ്പ്

Suji