ദിലീപിന്റെ ‘വോയിസ് ഓഫ് സത്യനാഥന്റെ’ ഓപ്പണിങ് ഡേ കളക്ഷൻ പുറത്ത് 

ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രം  വോയിസ് ഓഫ് സത്യനാഥൻ കഴിഞ്ഞ ദിവസം ആയിരുന്നു തീയറ്ററുകളിൽ റിലീസ് ആയതു, കഴിഞ്ഞ ദിവസം തന്നെ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം ഗംഭീരമാണ്ന്നാണ് ലഭിച്ചത്, ഇപ്പോൾ ചിത്രത്തിന്റെ ആദ്യ…

ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രം  വോയിസ് ഓഫ് സത്യനാഥൻ കഴിഞ്ഞ ദിവസം ആയിരുന്നു തീയറ്ററുകളിൽ റിലീസ് ആയതു, കഴിഞ്ഞ ദിവസം തന്നെ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം ഗംഭീരമാണ്ന്നാണ് ലഭിച്ചത്, ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്, കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ തുക നേടുന്ന അഞ്ചമത്തെ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.

ചിത്രം ആദ്യദിനം നേടിയത് ഒരു കോടി എൺപതുലക്ഷം ഗ്രോസ് കളക്ഷൻ ആണ്, പൊന്നിയിൻ സെൽവൻ, വാരിസ്, പഠാൻ ,2018  തുടങ്ങിയ ചിത്രങ്ങൾ നേടിയ കളക്ഷൻ സ്ഥാനത്തു അഞ്ചമത് എത്തിയിരിക്കുകയാണ് ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ. ജനപ്രിയ നായകന്റ പഴയ ഒരു തിരിച്ചു വരവ് തന്നെയാണ് സത്യനാഥനിലൂടെ കാണുന്നത് .

ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, വീണ നന്തകുമാർ, സിദ്ധിഖ്, എന്നിവരുടെ അഭിനയം കിടിലൻ എന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ബാദുഷ സിനിമാസിന്റെ ബാനറിൽ ഗ്രാന്റ് പ്രൊഡക്ഷന്സും ചേർന്ന് ബാദുഷ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ചിത്രം സൂപ്പർഹിറ്റ് ആകുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും അണിയറപ്രവർത്തകരും.