മോഹന്‍ലാല്‍ മുംബൈയില്‍!! വൃഷഭയുടെ പുതിയ അപ്‌ഡേറ്റ് എത്തി

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വൃഷഭ. താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൃഷഭ. ഈ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് വൃഷഭ എത്തുന്നത്.

മലയാളത്തിലും തെലുങ്കിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനായി മോഹന്‍ലാല്‍ മുംബൈയില്‍ എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സഹ്റ എസ് ഖാന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

വൃഷഭയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്.
എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര് ചേര്‍ന്നാണ് ചിത്രം നിര്‍മാണം. മൈസൂരിലും ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷനാണ്.

അണിയറയില്‍ ഒരുങ്ങുന്നത് രണ്ടു വമ്പന്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ജീത്തു ജോസഫ് ചിത്രം നേരും മലൈക്കോട്ടൈ വാലിബനും. നേരിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. മോഹന്‍ലാല്‍, ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് നേര്. ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.