‘വെൽകം ബാക്ക് ഭാവന’; ആശംസകളുമായി താരങ്ങൾ,വീഡിയോ കാണാം

ആറ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ഭാവനയുടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് എഴുതി സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ഒരു പ്രണയ കഥയായാണ്്. വീണ്ടും മലയാളത്തിന്റെ ഭാഗമാകുന്ന ഭാവനയ്ക്ക് ആശംസകളറിയിക്കുകയാണ് പ്രമുഖ താരങ്ങൾ. ഇൻസ്റ്റാഗ്രാം റീൽസായാണ് ഭാവനയ്ക്ക് ആശംസകളറിയിക്കുന്നത് ഇതിന്റെ വീഡിയോ താരം ഇൻസ്റ്റാഗ്രാം പങ്കുവെച്ചിട്ടുണ്ട്.


എന്റെ ഈ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവരോടും, ഞാൻ വീണ്ടും മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി. നാളെ മുതൽ മറ്റൊരു ഇന്നിംഗ്‌സ് ആരംഭിക്കുകയാണ് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാവന ഇൻസ്റ്റാഗ്രമിൽ കുറിച്ചത്. നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജിതേഷ് പിള്ള, പാർവതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങിയവരുടെ ആശംസയുമായി എത്തിയ വീഡിയോയിൽ ഉള്ളത്.


ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിൽ ഷറഫുദ്ദീനാണ് നായകൻ. ചിത്രത്തിൽ സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോൺഹോമി എന്റെർടൈൻമെന്റ്സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ എന്നിവരാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് നിർമ്മിക്കുന്നത്.

Aiswarya Aishu