കഴിഞ്ഞ ഏഴ് വർഷങ്ങൾക്ക് മുൻപ് ഭർത്താവിന്റെ വീട്ടിൽ നിന്നും കുഞ്ഞുമായി ഇറങ്ങുമ്പോൾ ഇനി എങ്ങോട്ട് എന്ന ചോദ്യ൦ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു!

Dr-Aparna
Dr-Aparna

ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്ക് വെക്കുന്നവർ നിരവധി പേരാണ്.ഇപ്പോളിതാ ഏറ്റവും രൂക്ഷമായ പ്രതിസന്ധികൾ ഉണ്ടായപ്പോൾ ആത്മഹത്യയുടെ വക്കിൽ നിന്നും ഏറ്റവും ശക്തമായ ജീവിത വിജയം നേടിയെടുത്ത അനുഭവം പങ്ക് വെക്കുകയാണ് പ്രമുഖ ആയുര്‍വേദ  ഡോക്‌ടർ കൂടിയായ അപർണ.ഡോക്‌ടർ തന്റെ ജീവിതാനുഭവം പങ്ക് വെച്ചത് വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെയാണ്.തന്റെ ഏറ്റവും ശക്തമായ പോരാട്ട വിജയത്തെ കുറിച്ചും അപർണ പ്രതിപാദിച്ചിരുന്നു. ഏഴ് വർഷങ്ങൾക്ക് മുൻപ് കുഞ്ഞിനേയും കയ്യിൽ എടുത്ത് കൊണ്ട് ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇനി എങ്ങോട്ട് പോകും എന്നൊരു ചോദ്യ൦ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.

Dr-Aparna-3
Dr-Aparna-3

ആരോഗ്യവും,ആത്മവിശ്വാസവും ഒരേ പോലെ നഷ്‌ടമായ എനിക്ക് ഇനി മുന്നോട്ട് ഒന്നും തന്നെ ചെയ്യുവാൻ കഴിയില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.ആ സമയത്ത് അച്ഛനും അമ്മയും കൂടെ തന്നെ ഉണ്ടായിരുന്നു.അത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ആശ്വാസവും. അപ്പോൾ സുഹൃത്തുക്ക ൾ എന്നെ ഓർമ്മിപ്പിച്ച കാര്യം എന്തെന്നാൽ ഭര്‍തൃവീട്ടില്‍ നിന്നും ജീവന്‍പോകാതെ രക്ഷപ്പെടാനുള്ള ധൈര്യമൊന്നും വേണ്ട പഠിച്ച തൊഴില്‍ വൃത്തിയായി ചെയ്യാനെന്നാണ്.കുറെ നാളുകൾക്ക് ശേഷം അങ്ങനെ ചിങ്ങമാസം ഒന്നാം തീയതി മഞ്ചേരിയില്‍ സൗപര്‍ണിക ആയുര്‍വേദ എന്ന പേരില്‍ ഒരു ചെറിയ ക്ലിനിക് ആരംഭിച്ചു.അതിന് ശേഷം ജീവിതം  മുന്നോട്ട് പോകുവാൻ തുടങ്ങി.

Dr-Aparna-2
Dr-Aparna-2

പതിനായിരത്തില്‍ അധികം ആളുകളും രോഗികളും ഒക്കെ ആയി സൗപർണിക വെൽനെസ്സ് എന്ന കൂട്ടായ്മ ഇന്ന് ഇവിടെ എത്തി നിൽക്കുന്നു.ഈ ആറു വർഷങ്ങൾ കൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാൽ അത് ആത്മവിശ്വാസം മാത്രമാണ്.അവനവനെ തന്നെ ഏറ്റവും കൂടുതൽ സന്തോഷമാക്കി വെക്കുവാനുള്ള ഏറ്റവും വലിയ ആത്മവിശ്വാസം.കരയാന്പോലും കഴിയാത്ത, ആളുകളോട് സംസാരിക്കാന്‍പോലും മടിച്ചിരുന്ന എന്നെ ഇന്ന് സൗപര്‍ണിക ആയുര്‍വേദ എന്ന എന്റെ ബ്രാന്‍ഡും അതിന്റെ കുഞ്ഞു ബേബിയായ ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍ എന്ന ഹെയര്‍ ഓയിലും മലയാളത്തിലെ ഏറ്റവും സര്‍ക്കുലേഷനുള്ള ദ്വൈമാസികകളില്‍ ഒന്നായ വനിത വരെ കൊണ്ടെത്തിച്ചിരിക്കുയാണ്.അത് കൊണ്ട് തന്നെ അതിന് വേണ്ടി മാത്രം ഞാൻ എടുത്ത ഇന്‍വെസ്റ്റ്മെന്റ് എന്തെന്നാൽ മരിക്കാൻ തയ്യാറല്ല എന്ന ഉറച്ച തീരുമാനം മാത്രമായിരുന്നു.