പ്രണയ വിവാഹത്തിൽ വിശ്വാസമില്ല, കാര്യം കഴിഞ്ഞിട്ട് ഉപേക്ഷിക്കില്ലേ , ശരണ്യ ആനന്ദ് പറയുന്നു

സീരിയൽ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ കുടുംബ വിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി എത്തി മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനം നേടി നടിയാണ് ശരണ്യ ആനന്ദ്.വളരെ കുറഞ്ഞ കാലം കൊണ്ട്…

Saranya-Anand001

സീരിയൽ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ കുടുംബ വിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി എത്തി മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനം നേടി നടിയാണ് ശരണ്യ ആനന്ദ്.വളരെ കുറഞ്ഞ കാലം കൊണ്ട് ഏറ്റവും തകർപ്പൻ വില്ലത്തി വേഷം ചെയ്യുവാൻ താരത്തിന് കഴിഞ്ഞു.കുറെ കാലങ്ങൾക്ക് മുൻപ് വിവാഹം കഴിക്കുവാനുള്ള കാരണത്തെ കുറിച്ച് ശരണ്യ വ്യക്തമാക്കുന്നത് പ്രണയ വിവാഹത്തിൽ ഒട്ടും വിശ്വാസമില്ല എന്നാണ്.വീട്ടുകാർ തന്നെ നല്ലവണ്ണം ആലോചിച്ചു ഉറപ്പിച്ചതായിരുന്നു എന്റെ വിവാഹം. പ്രണയ വിവാഹത്തിൽ എനിക്ക് ഒരു വിശ്വാസവുമില്ല.വിവാഹം നടന്നത് തന്നെ അഭിനയിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു.

Saranya Anand1
Saranya Anand1

മിക്ക ആളുകളും എന്തിനാണ് ഇത്രയും നേരത്തെ വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്.എന്തെന്നാൽ ഞാൻ കൂടുതൽ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്.അച്ഛനും അമ്മയും ഗുജറാത്തിൽ ആയിരുന്നുവെങ്കിലും കേരളത്തിലെ രീതി പോലെ തന്നെയാണ് അവിടെയും ജീവിച്ചു പോയിരുന്നത്.വിവാഹം പ്രായം ആകുമ്പോൾ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടുക എന്ന നിര്‍ദ്ദേശം വന്നപ്പോൾ തന്നെ അതിന് എതിർ അഭിപ്രായം ഒന്നും ഞാൻ പറഞ്ഞില്ല. അവരുടെ പ്രായവും കൂടി വരുകയാണ് അപ്പോൾ അവർക്കും ആഗ്രഹമില്ലേ മകളുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്ന്.

Saranya Anand2
Saranya Anand2

എന്റെ സിനിമ എന്ന ആഗ്രഹത്തിൽ വളരെ ഏറെ സഹായം നൽകിയത് അച്ഛനും അമ്മയുമാണ് അത് കൊണ്ട് തന്നെ അവരുടെ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കേണ്ടയോ.അതെ പോലെ എനിക്ക് വേണ്ടി മാത്രം അവർ ഗുജറാത്തില്‍ നിന്നും എറണാകുളത്തേക്ക് മാറി താമസിക്കാൻ വളരെ പെട്ടെന്ന് തന്നെ തയ്യാറായി.മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ എന്റെ കാഴ്ചപാടുകളെയും എന്റെ മനസ്സിനെയും കൂടുതൽ മനസ്സിലാക്കുന്ന ഒരു വ്യക്തി ആയിരിക്കനം ജീവിതപങ്കാളിയായി വരണമെന്ന് കൂടുതലായി ആഗ്രഹിച്ചിരുന്നു.അങ്ങനെ എന്റെ ജീവിതത്തിലേക്ക് മനേഷ് ഏട്ടൻ എത്തി ചേർന്നുവെന്ന് ശരണ്യ പറയുന്നു.