74ആം വയസിൽ ഇരട്ടകുട്ടികൾക് ജന്മം നൽകിയ മാതാവ് സ്ട്രോക്ക് വന്നു ആശുപത്രിയിൽ..

സെപ്റ്റംബര്‍ അഞ്ചിനു ആന്ധ്ര സ്വദേശികളായ രാജറാവു-മങ്കയമ്മ  ദമ്ബതികള്‍ക്ക് ആണ് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ഇവരുടെ ജനനത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാതാപിതാക്കളായി ഇരുവരും മാറുകയും ചെയ്തു. വാർധക്യത്തിൽ…

സെപ്റ്റംബര്‍ അഞ്ചിനു ആന്ധ്ര സ്വദേശികളായ രാജറാവു-മങ്കയമ്മ  ദമ്ബതികള്‍ക്ക് ആണ് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ഇവരുടെ ജനനത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാതാപിതാക്കളായി ഇരുവരും മാറുകയും ചെയ്തു. വാർധക്യത്തിൽ മാതാപിതാക്കൾ ആകാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിൽ ആയിരുന്നു ഇരുവരും. എന്നാൽ ആ സന്തോഷം അധികദിവസം നീണ്ടു നിന്നില്ല. അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.

കുഞ്ഞുങ്ങളുടെ ജനനത്തിനു കുറച്ചു ദിവസങ്ങൾക് ശേഷം മങ്കയമ്മയെ സ്ട്രോക്ക് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. തൊട്ടടുത്ത ദിവസം തന്നെ ഹൃദയാഘാതത്തെ തുടർന്ന് പിതാവിനെയും ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസവത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് മങ്കയമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായതെന്നാണ് കരുതുന്നത്. വിവാഹത്തിന് ശേഷം 57 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഈ ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. എന്നാൽ ദമ്പതികളുടെ ആരോഗ്യം കണക്കിലെടുക്കാതെ ഐ വി എഫ് ചെയ്തതിനു ഡോക്ടറിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

ജനിച്ചു ദിവസങ്ങൾ മാത്രം ആയപ്പോഴേക്കും അമ്മയും അച്ഛനും ഒരുപേലെ ആശുപത്രിയിൽ. വിശന്നു കരയുന്ന ഇരട്ടപെൺ ക്കുഞ്ഞുങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും.