ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്‌സോ കേസില്‍ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

Follow Us :

കർണാടക മുൻ മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പോക്‌സോ കേസില്‍ ആണ് കോടതി വാറണ്ട് പുറപ്പെടുവിപ്പിച്ചത്. എന്നാൽ യെദ്യുരപ്പ പ്രത്യേക കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ജാമ്യഹർജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. തനിക്കെതിരെ ഉണ്ടായ ഈ കേസ് വ്യാജം ആണെന്നും രാഷ്ട്രീയപരമായി തന്നെ ആക്രമിക്കാനുള്ള ഒരു വഴിയായാണ് പലതും ഈ കേസ് ഉണ്ടാക്കിയിരിക്കുന്നത് എന്നുമാണ് യദുരപ്പ പറയുന്നത്. അതെ സമയം 17കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരം ഈ വർഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു മീറ്റിങ്ങിന് എത്തിയപ്പോൾ സ്വന്തം വീട്ടിൽ വെച്ച് തന്നെയാണ് യദ്യൂരപ്പ തന്റെ മകളെ ശാരീരികമായി ഉപദ്രവിച്ചത് എന്നാണ് ‘അമ്മയുടെ മൊഴി.

എന്നാൽ കേസ് നൽകിയ ഈ ‘അമ്മ ശ്വാസകോശ കാൻസറിനെ തുടർന്ന് കഴിഞ്ഞ മാസം മരണപ്പെടുകയായിരുന്നു. എന്നാൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്‌തേക്കും. എന്നാൽ തനിക്കെതിരായ പരാതി യെദ്യൂരപ്പ നേരത്തേ തന്നെ നിഷേധിച്ചിരുന്നു. പരാതി താൻ നിയമപരമായി നേരിടുമെന്നും 81-കാരനായ യെദ്യൂരപ്പ പറഞ്ഞിരുന്നു. കർണാടകയിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐ.ഡി) ആണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച്‌ യെദ്യൂരപ്പയ്ക്ക് സിഐ.ഡി. നോട്ടീസ് അയച്ചതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ആവശ്യമെങ്കില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.