‘കോടീശ്വരനുമായി വിവാഹം’- പ്രചരണങ്ങളെക്കുറിച്ച് മഞ്ജു മനസ്സു തുറക്കുന്നു..

Follow Us :

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലെത്തിയതെങ്കിലും പ്രേക്ഷകരുടെ മനസ്സിലെ മഞ്ജുവിന്റെ സ്ഥാനം ആരും കവര്‍ന്നിട്ടില്ല. തിരിച്ചുവരവില്‍ മഞ്ജുവിന് ലഭിച്ചതും ഇനി കാത്തിരിക്കുന്നതും മികച്ച വേഷങ്ങള്‍.

സിനിമയിലെ ഈ തിരക്കുകള്‍ നന്നായി ആസ്വദിക്കുന്നുണ്ട് മഞ്ജു. അതുകൊണ്ട് തന്നെ തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളൊന്നും താരത്തെ തെല്ലും ബാധിക്കാറില്ല. മഞ്ജു ഉടന്‍ വിവാഹിതയാകുന്നുവെന്നും ഒരു കോടീശ്വരനാണ് വരനെന്നും പ്രചരണങ്ങളുണ്ട്. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് താരം. ഒരു പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘താന്‍ ഇതൊക്കെ കാണാറുണ്ട്. പക്ഷേ ഇത്തരം വാര്‍ത്തകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കുന്നുള്ളൂ. ഓരോരുത്തരും അവരവരുടെ ഇഷ്ടം പോലെ ഓരോന്ന് എഴുതും. സത്യം അതല്ലാത്തതുകൊണ്ട് ഒന്നും ആലോചിച്ച് ടെന്‍ഷനടിക്കാറില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ’ മഞ്ജു പറഞ്ഞു.