എസ്തര് നായികയാകുന്നു. ബാല താരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന എസ്തര് എന്ന ആ കൊച്ചു മിടുക്കി ഇനി ഷൈന്‍ നിഗത്തിന്റെ നായിക .സിനിമ താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷൈന്‍ നിഗം.
കിസ്മത് , കെയര്‍ ഓഫ് സൈറ ബാനു എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്ത ഷൈന്‍ നിഗം സൗബിന് സംവിധായകനാകുന്ന പറവയുടെ ഷൂച്ചിങ്ങ് തിരക്കിലാണ് ഇപ്പോള്‍ .
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി റായി ഇഷ തല്‍വാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി തിളങ്ങിയ എസ്തര് അനില്‍ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.