മെർസൽ നാളെ തീയേറ്ററുകളിൽ എത്തില്ല ….ഞെട്ടലോടെ ആരാധകർ; ബുക്കിംഗ് തുടരുന്നു !!

Follow Us :

മെർസൽ നാളെ തീയേറ്ററുകളിൽ എത്തില്ല . സെൻസറിംഗിനെ തുടർന്നുള്ള പ്രീതിസന്ധികൾ കാരണം ആണ് റിലീസ് വൈകുന്നത് . എന്നാൽ പല സൈറ്റുകളിലും സിനിമയ്ക്കു വേണ്ടിയുള്ള ബുക്കിംഗ് നടന്നു കൊണ്ടിരിക്കുകയാണ് . നാളെ തീയേറ്ററുകളിൽ മീര്സല് എത്തുമെന്ന പ്രെദീക്ഷയിൽ ആയിരുന്നു പ്രേക്ഷകർ .

നാളെ മെർസൽ റിലീസ് ഇല്ല

പ്രേക്ഷകരുടെ കാത്തിരിപ്പ് നീളുമെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങൾ .ബുക്ക് മൈ ഷോയിൽ ഇപ്പോഴും നാളെത്തേക്കുള്ള ബുക്കിംഗ് നടക്കുകയാണ് . നാളെ റിലീസ് ആവാത്ത ഒരു സിനിമയ്ക്ക് വേണ്ടിയാണു നമ്മുടെ പ്രേക്ഷകർ ഈ തിരക്ക് കൂട്ടുന്നത് .

ജനങ്ങൾ ഇപ്പോഴും ടിക്കറ്റ് ബ്ലോക് ചെയ്തു കൊണ്ടേ ഇരിക്കുകയാണ് . നാളത്തേക്കുള്ള മുഴുവൻ ടിക്കറ്റുകളും ഇപ്പോൾ വിറ്റു തീർന്നിരിക്കുകയാണ് .

ബുക്ക് മൈ ഷോയിൽ ഇപ്പോഴും ബുക്കിംഗ്

പ്രേക്ഷകരുടെ കാത്തിരുപ്പു നീളും

വിജയ് ചിത്രം മെര്‍സല്‍ വൈകുന്നു. ചിത്രത്തിന്റെ സെന്‍സറിംഗ് വൈകുന്നതിനെതുടര്‍ന്നാണ് മെഴ്‌സര്‍ പ്രതിസന്ധി നേരിടുന്നത്. ഇതേതുടര്‍ന്ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
id=”InRead”>
പുതിയചിത്രം മെര്‍സല്‍ തിയേറ്ററുകളിലെത്തുന്നതിനുള്ള തടസ്സംനീക്കാന്‍ നടന്‍ വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ചനടത്തി. ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ വൈകുന്നതിനെത്തുടര്‍ന്നായിരുന്നു വിജയിയുടെ സന്ദര്‍ശനം.

മൃഗസംരക്ഷണബോര്‍ഡിന്റെ അനുമതിയില്ലാത്തെ ഒട്ടേറെ മൃഗങ്ങളെയും പക്ഷികളെയും ഉള്‍പ്പെടുത്തി ഷൂട്ടിങ് നടത്തിയതാണ് സെന്‍സറിങ് നടപടികള്‍ വൈകാനുള്ള പ്രധാനകാരണം.

മൃഗസംരക്ഷണബോര്‍ഡില്‍നിന്ന് എന്‍.ഒ.സി. ലഭിക്കാതെ പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് മേഖലാ സെന്‍സര്‍ബോര്‍ഡിന്റെ നിലപാട്.
ചെന്നൈ ഗ്രീംസ് വേ റോഡിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ വിജയ്ക്ക് ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ ആറ്റ്‌ലിയുമുണ്ടായിരുന്നു.

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ മന്ത്രി കടമ്പൂര്‍ രാജുവും പങ്കെടുത്തു.സിനിമാടിക്കറ്റുകളുടെ വിനോദനികുതി കുറച്ച സര്‍ക്കാര്‍ നടപടിയില്‍ വിജയ് നന്ദി അറിയിച്ചുവെന്ന് പറഞ്ഞ മന്ത്രി കടമ്പൂര്‍ രാജു മെരസലിന്റെ റിലീസിങ് വിഷയം ചര്‍ച്ചചെയ്തുവെന്നു സ്ഥിരീകരിക്കാന്‍ തയ്യാറായില്ല.

130 കോടിയോളം മുടക്കി നിര്‍മിച്ച മെരസല്‍ ദീപാവലിദിനം റിലീസ്‌ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കടപ്പാട് : kairalinewsonline