സിനിമകള്‍ വേണമെങ്കില്‍ കോംപ്രമൈസിന് തയാറാകണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി ഗായത്രി

Follow Us :

ഗായത്രി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് ജന്മാപ്യാരി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെയാണ്. ഇപ്പോള്‍   മലയാളത്തിലുള്ള  ഒട്ടുമിക്ക എല്ലാ യുവതാരങ്ങളുടെയും നായികയായി ഗായത്രി അഭിനയിച്ചു. ഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി സുരേഷ് പങ്കുവെച്ചത് സിനിമയില്‍ വന്ന ശേഷം ഉണ്ടായ അനുഭവങ്ങളായിരുന്നു.

ഗായത്രി സുരേഷ് വെളിപ്പെടുത്തിയത് സിനിമയില്‍ അവസരം വേണമെങ്കില്‍ വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നാണ്. നടി ഇക്കാര്യം പറഞ്ഞത് അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ്. കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അത്തരം സന്ദേശങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും നടി പറഞ്ഞു. ഇത്തരക്കാരെ അവഗണിക്കുകയാണ് നല്ലതെന്ന് നടി പറയുന്നു. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്ന് അവതാരകനും പറയുന്നു.  അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന എറ്റവും നല്ല മറുപടി അത് തന്നെയാണ്.

സോഷ്യല്‍ മീഡിയയില്‍ തനിക്ക് വന്ന ഇത്തരം മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്യാന്‍ താല്‍പര്യമില്ലെന്നും നടി പറഞ്ഞു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഗായത്രി അഭിനയിക്കുന്നു.