പുതുമുഖ താരങ്ങളുമായി മറ്റൊരു ചിത്രം കൂടി..! പതിനെട്ടാം പടിയുടെ വിശേഷങ്ങളുമായി താരങ്ങൾ

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം ഒരുക്കുന്നത്.ഒരു വലിയ താര നിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.മമ്മൂട്ടിയും പൃഥ്വിരാജും ആര്യയും ഉണ്ണിമുകുന്ദനും എല്ലാം…

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം ഒരുക്കുന്നത്.ഒരു വലിയ താര നിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.മമ്മൂട്ടിയും പൃഥ്വിരാജും ആര്യയും ഉണ്ണിമുകുന്ദനും എല്ലാം ചിത്രത്തിൽ എത്തുന്നുണ്ട്..മുടി നീട്ടി വളർത്തിയ സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലറിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി. അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു സര്‍ക്കാര്‍ സ്‌കൂളിലെയും ഇന്റര്‍നാഷണല്‍ സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ തമ്മിലെ പോരും വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടിഎത്തുന്നത്.