അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ

അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ. കൊയ്‌റോയിൽ കഴിഞ്ഞ 2017 ൽ ആണ് കേസിനു ആസ്പ്പതമായ സംഭവം അരങ്ങേറിയത്. മെട്രോ ഡ്രൈവറായ…

അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ. കൊയ്‌റോയിൽ കഴിഞ്ഞ 2017 ൽ ആണ് കേസിനു ആസ്പ്പതമായ സംഭവം അരങ്ങേറിയത്.

മെട്രോ ഡ്രൈവറായ അഹമ്മദിന് രണ്ടു ഭാര്യമാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആദ്യ ഭാര്യയിൽ കുട്ടികൾ ഇല്ലായിരുന്നു. രണ്ടു ഭാര്യമാരുമായി ഒരുമിച്ചൊരു ഫ്ലാറ്റിൽ ആയിരുന്നു അഹമ്മദിന്റെ താമസം. അഹമ്മദ് വാടകക്ക് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഉടമസ്ഥയാണ് ഈ കൊലപാതകവിവരം പുറത്തറിയിക്കുന്നത്. ഇവർ ആദ്യം അഹമ്മദിന്റെ രണ്ടാം ഭാര്യയെ കാണുമ്പോൾ അവർ ഗർഫിണി ആയിരുന്നു. ഫ്ലാറ്റിന്റെ വാടക വാങ്ങിക്കാൻ വേണ്ടി മാത്രമായിരുന്നു ഉടമസ്ഥ ആ ഫ്ലാറ്റ് സന്ദർശിക്കാറുള്ളത്. എന്നാൽ പിന്നീട് ഫ്ലാറ്റ് സന്ദർശിക്കുമ്പോൾ കുട്ടികൾ ഉള്ളതിന്റേതായ സൂചനകൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഒരിക്കൽ അവിചാരിതമായി ഇവർ അഹമ്മദിന്റെ രണ്ടാം ഭാര്യയെ കാണാൻ ഇടയായി. തല മുട്ട അടിച്ച അവസ്ഥയിലായിരുന്നു അവർ. ശരീരമാകെ മർദ്ദനമേറ്റതിന്റെ പാടുകളും. അന്ന് ഉടമയ്ക്ക് പന്തികേട് തോന്നിയിരുന്നു. 

പിന്നീട് ഒരു ദിവസം രണ്ടാം ഭാര്യയെ ഫ്ലാറ്റിന്റെ കോണിപ്പടിയിൽ ഇരിക്കുന്നത് കണ്ട അങ്ങൊട് ചെന്ന ഉടമസ്ഥ അവരുമായി സംസാരിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം അറിയാൻ ഇടയായത്. തന്റെ രണ്ടുമക്കളെയും അഹമ്മദും ആദ്യ ഭാര്യയും ചേർന്ന് തന്നെ ഭീക്ഷണി പെടുത്തി കൊല്ലിച്ചനും അവർ ഇപ്പോൾ ഈ ഫ്ലാറ്റിൽ നിന്നും താമസം മാറി എന്നൊക്കെ അറിയുന്നതും.  കുട്ടികളെ ബക്കറ്റിൽ വെള്ളം നിറപ്പിച്ച് തന്നെ കൊണ്ട് തലമുക്കിച്ച് കൊള്ളിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. സംഭവം പുറത്ത് പറയാതിരിക്കാൻ അഹമ്മദ് തന്റെ ഫോണിൽ യുവതി കുട്ടികളെ കൊള്ളുന്ന ദൃശ്യങ്ങളും പകർത്തിയിരുന്നു. പുറം ലോകം അറിഞ്ഞാൽ ‘അമ്മ തന്നെയാണ് കുഞ്ഞുങ്ങളെ കൊന്നതെന്ന് പറയാനുള്ള തെളിവിനായി. 

ഉടമസ്ഥതയുടെ ഈ വെളിപ്പെടുത്തലിൽ നിന്നും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഹമ്മദിനെയും രണ്ടു ഭാര്യമാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തിനാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്നുള്ള ചോദ്യത്തിന് അഹമ്മദിന്റെ ആദ്യ ഭാര്യ നൽകിയ മറുപടി അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു കളഞ്ഞു. സമ്പന്നയായ തനിക്ക് മക്കളില്ലാത്തതിനാൽ തന്റെ മരണശേഷം സ്വത്തുക്കളെല്ലാം അഹമ്മദിന്റെ രണ്ടാം ഭാര്യക്കും മക്കൾക്കുമായി വീതിച്ചുനൽകേണ്ടി വരുമെന്ന് ഭയന്നാണ് അവർ അഹമ്മദിന്റെ മനസുമാറ്റിച്ച് രണ്ടാം ഭാര്യയെ ഭീക്ഷണിപ്പെടുത്തി അവരെക്കൊണ്ട് ഈ പാപം ചെയ്യിച്ചത്.